ബാലകലോൽസവം2019-  ടീം  ഇനങ്ങളിലുള്ള മത്സരങ്ങളുടെ രജിസ്ട്രേഷനുള്ള അവസാന തീയതി മെയ് 20

bala2
മനാമ: ബഹ്‌റൈനിലെ ഏറ്റവും വലിയ പ്രവാസി സംഘടന ആയ ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി – ബികെഎസ്  ബാലകലോൽസവം 2019  ടീം ഇനങ്ങളിൽ  രജിസ്റ്റർ ചെയ്യുവാനുള്ള തീയതി മെയ് 20ന് അവസാനിക്കുമെന്ന്  സമാജം പ്രസിഡന്റ്‌ പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എം.പി.രഘു എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
 ബാലകലോൽസവം രജിസ്‌ട്രേഷനു വേണ്ടി പ്രത്യേക ഓഫീസ്  ബഹ്‌റൈൻ കേരളീയ സമാജത്തിൽ  എല്ലാ ദിവസവും വൈകുന്നേരം 7.30 മുതൽ 9.30 വരെ തുറന്ന്  പ്രവർത്തിക്കുന്നതാണ്. 5 വയസ് മുതൽ 18 വയസ് വരെ പ്രായമുള്ള, ബഹ്റൈനിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്‌.
ഈ വർഷം മുതൽ ഗ്രൂപ്പ് മത്സര വിഭാഗങ്ങളിൽ ഇന്ത്യക്കാർ അല്ലാത്ത വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു. ഈ മാസം 9ന് തുടങ്ങിയ വ്യക്തിഗത മൽസരങ്ങളിൽ അഞ്ഞൂറോളം ബാല പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്
കൂടുതൽ വിവരങ്ങൾക്ക് www.bksbahrain.comഎന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ബാലകലോൽസവം കൺവീനർ ശ്രീ.മുരളീധർ തമ്പാനെ 39711090 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതോ ആണ്.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!