bahrainvartha-official-logo
Search
Close this search box.

ഗാന്ധിജിയെ തമസ്കരിക്കാൻ ഭരണാധികാരികൾ ശ്രമിക്കുന്നു -കെ സി ജോസഫ്

New Project - 2023-10-07T175245.180

മനാമ: ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മജിയെ തമസ്കരിക്കാൻ ആണ് ഇന്ത്യ ഭരിക്കുന്ന കേന്ദ്ര ഗവണ്മെന്റ് ശ്രമിക്കുന്നത് എന്ന് മുൻ സംസ്ഥാന സാംസ്കാരിക – പ്രവാസികാര്യ വകുപ്പ് മന്ത്രി കെ. സി ജോസഫ് അഭിപ്രായപെട്ടു. ഒഐസിസിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടത്തിയ ഗാന്ധി ജയന്തി ദിനാഘോഷം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രത്തിൽ നിന്ന് ഗാന്ധിയൻ സ്മരണകളെ തുടച്ചു നീക്കാൻ ശ്രമിക്കുന്നു. പാഠപുസ്തകങ്ങളിൽ നിന്ന് ഗാന്ധിജിയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ഒഴിവാക്കുവാൻ ശ്രമിക്കുന്ന ഭരണാധികാരികൾ ഗോഡ്‌സെയെ മഹത്വവത്കരിക്കുവാൻ ശ്രമിക്കുന്നു, ഗോഡ്‌സെക്ക് വേണ്ടി പൂജാ കേന്ദ്രങ്ങൾ ഉണ്ടാക്കുന്നു. ഗാന്ധിജിയെ തള്ളി പറയുവാൻ പുതിയ വിചാരധാര സൃഷ്ടിക്കുന്നു.

നമ്മുടെ നാട്ടിലെ സമാധാനം തകർക്കുവാൻ നടക്കുന്ന അപകടകരമായ ശ്രമങ്ങളെ മുൻ കൂട്ടി കാണുവാനും, അവയെ പ്രതിരോധിക്കുവാനും ദേശീയ പ്രസ്ഥാനമായ കോൺഗ്രസ്സിന് കഴിയണം. ഗാന്ധിജി ഇല്ലാതെ ഇന്ത്യ ഉണ്ടാവുകയില്ല. ലോകമെമ്പാടും ഗാന്ധിജിയെ ആദരിക്കുമ്പോൾ, ഗാന്ധിജിയിലേക്ക് മടങ്ങുവാൻ ഐക്യരാഷ്ട്ര സഭയും ലോക സമാധാന സംഘടനകളും തയാറാകുമ്പോൾ ഇന്ത്യയിൽ ഗാന്ധിജിയെ താമസ്കരിക്കുകയാണ്. ഗാന്ധിജിയുടെ ഓർമ്മകൾ പുതിയ തലമുറക്ക് മനസ്സിൽ കെടാവിളക്കായി നിലനിർത്താൻ ലോകമെമ്പാടും ഉള്ള ഗാന്ധിജയന്തി ദിനാഘോഷങ്ങൾ മൂലം സാധിക്കട്ടെ എന്നും കെ സി ജോസഫ് അഭിപ്രായപെട്ടു.

 

ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണപിള്ള, ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ്‌ കാരക്കൽ, ഒഐസിസി ജനറൽ സെക്രട്ടറിമാരായ ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, ഐ വൈ സി ഇന്റേനാഷണൽ ചെയർമാൻ നിസാർ കുന്നത്ത്കുളത്തിങ്കൽ എന്നിവർ പ്രസംഗിച്ചു. ഒഐസിസി നേതാക്കളായ ചെമ്പൻ ജലാൽ,നസിം തൊടിയൂർ, ഷിബു എബ്രഹാം, ഫിറോസ് അറഫ, ഷാജി പൊഴിയൂർ,ശ്രീധർ തേറമ്പിൽ,ജേക്കബ് തേക്ക്തോട്, സിൺസൺ പുലിക്കോട്ടിൽ, മിനി റോയ്, ഷീജ നടരാജൻ,വർഗീസ്‌ മോഡയിൽ, വിഷ്ണു വി, ജെനു കല്ലുംപുറത്ത്, സൈദ്മുഹമ്മദ്, റംഷാദ് അയിലക്കാട്, മുനീർ യൂ വി, ജോൺസൻ കല്ലുവിളയിൽ, ജോയ് ചുനക്കര ,സിജു പുന്നവേലി, ഗിരീഷ് കാളിയത്ത് ,അലക്സ്‌ മഠത്തിൽ,രഞ്ജിത്ത് പടവിൽ, നിജിൽ രമേശ്‌, ബൈജു ചെന്നിത്തല, സുമേഷ് ആനേരി എന്നിവർ നേതൃത്വം നൽകി.പങ്കെടുത്ത ആളുകൾക്ക് പായസം വിതരണം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!