bahrainvartha-official-logo
Search
Close this search box.

ഉംറ യാത്രികർക്ക് സ്വീകരണം നൽകി

New Project - 2023-10-07T183126.518

മനാമ: വിശുദ്ധ ഉംറ നിർവഹിച്ചു തിരിച്ചു വന്നവർക്ക് ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ സ്വീകരണം നൽകി. ഫ്രന്റ്‌സ് സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ “ഉംറക്ക് ശേഷം എന്ത്” എന്ന വിഷയത്തിൽ എം. എം. സുബൈർ പ്രഭാഷണം നടത്തി. ഉംറയിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം തങ്ങളുടെ ജീവിതത്തിലുടനീളം കാത്ത് സൂക്ഷിക്കാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

വിശ്വാസികളുടെ ജീവിതത്തിൽ മരണചിന്തയും പരലോകബോധവും വർധിപ്പിക്കാൻ ഉംറ കാരണമാവണം. പ്രവാചകന്മാരായ ഇബ്രാഹിം, ഇസ്മായിൽ, മുഹമ്മദ് നബി, സ്വഹാബികൾ തുടങ്ങിയവരുടെ ജീവിതത്തിലൂടെയുള്ള ഓർമകളുടെ സഞ്ചാരം കൂടിയാണ് വിശുദ്ധഭൂമിയിലൂടെയുള്ള യാത്ര. അവരുടെ മാതൃകകൾ ജീവിതത്തിലേക്ക് പകർത്താനും ഉംറ പ്രചോദനമാകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉംറ നിർവഹിച്ചവർ തങ്ങളുടെ യാത്രാ അനുഭവങ്ങൾ സദസ്സുമായി പങ്ക് വെച്ചു.

മുഹമ്മദലി കെ പി , മുഹമ്മദ് സനീർ അബ്ബാസ്, അബ്ദുൽ ലത്തീഫ്,അർസൽ, ആഷിദ് പി പി, ഹാഷിം അബ്ദുൽ ഗഫൂർ,മുനീർ ഇ കെ, ഷാനിദ്, അൽ അമീൻ, മുസ്‌കാൻ എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു
ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ ജനറൽ സെക്രട്ടറി അബ്ബാസ്‌ മലയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ അവ്വാബ് സുബൈർ ഖുർആൻ പാരായണവും പി.പി. ജാസിർ സമാപനപ്രസംഗവും നിർവ്വഹിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!