മനാമ: ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് കൊണ്ട് സ്തനാർബുദ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അൽ ഹിലാൽ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടർ ആയിശ അൻജുന കെ.പി ക്ലാസ്സ് എടുത്തു. ബ്രസ്റ്റ് ക്യാൻസർ വരാനുള്ള കാരണങ്ങളെ കുറിച്ചും രോഗത്തിൻ്റെ ലക്ഷണങ്ങളെ കുറിച്ചും അവർ വിശദമായി സംസാരിച്ചു. ജീവിത ശൈലിയിൽ വരുന്ന മാറ്റങ്ങളും ഈ അസുഖത്തിന് കാരണമാകുന്നുണ്ടെന്നും അവർ പറഞ്ഞു. സദസ്യരുടെ സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും ഡോക്ടർ മറുപടി നൽകി.
ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം പ്രസിഡന്റ് ഫാത്തിമ സ്വാലിഹ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ നജ്ദ റഫീഖ് പ്രാർത്ഥനാ ഗാനം ആലപിച്ചു. സോന സക്കരിയ സ്വാഗതം ആശംസിക്കുകയും ഷാനി സക്കീർ സമാപനം നടത്തുകയും ചെയ്തു. വെസ്റ്റ് റിഫ ദിശ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിക്ക് സഈദ റഫീഖ്, ബുഷ്റ റഹീം, ലുലു അബ്ദുൽ ഹഖ്, ഫസീല മുസ്തഫ എന്നിവർ നേതൃത്വം നൽകി.