മനാമ: ഐ.വൈ.സി.സി ബഹ്റൈൻ പത്താം വാർഷിക ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് എം.പിയും,കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം. ഷഫീറും ബഹ്‌റൈനിൽ എത്തി. ഇന്ത്യൻ ക്ലബ്ബിൽ ഇന്ന് വൈകിട്ട് 6.30 നാണ് ആഘോഷ പരിപാടികൾ നടക്കുക.
വിവിധ കലാ പരിപാടികൾ, പൊതു സമ്മേളനം ഉൾപ്പെടെ വിപുലമായാണ് സംഘടന പത്താം വാർഷികം ആഘോഷിക്കുന്നത്.
പത്ത് വർഷക്കാലം സംഘടനക്ക് ബഹ്‌റൈൻ പൊതു സമൂഹത്തിൽനിന്നും ലഭിച്ച പിന്തുണക്ക് നന്ദി അറിയിക്കുന്നതായും, പരിപാടിയിലേക്ക് എല്ലാ ആളുകളെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.