ടി. എം. ഡബ്ല്യൂ. എ. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മനാമ: തലശ്ശേരി മുസ്ലിം വെൽഫെയർ അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ ഈ വരുന്ന 2019 – 2021 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മനാമ കെ. എം.സി.സി. ഹാളിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ വൈസ് പ്രസിഡണ്ട് സി.എച്ച്. റഷീദ് സ്വാഗതം പറഞ്ഞു. വി. പി. അബ്ദുൽ റസാഖ് അധ്യക്ഷം വഹിച്ച ചടങ്ങിൽ തൽഹത്ത് അബൂബക്കർ, മുസ്തഫ ടി. സി. എ. എന്നിവർ സംഘടനയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി. തലശ്ശേരി മുനിസിപ്പാലിറ്റിയുടെ പരിധിയിൽ നിന്നുകൊണ്ട് ജാതി മത രാഷ്ട്രീയങ്ങൾക്ക് അതീതമായി ഇക്കഴിഞ്ഞ വർഷങ്ങളിൽ സംഘടന ചെയ്തു വരുന്ന പ്രവർത്തനങ്ങൾ ഇനിയും വിപുലീകരിക്കണമെന്നും അതിന് കൂടുതൽ അംഗങ്ങളുടെ പങ്കാളിത്തം ഉണ്ടാകണമെന്നും അബ്ദുൽ റസാഖ് ചൂണ്ടിക്കാട്ടി.

അടുത്ത രണ്ടു വർഷത്തെക്കുള്ള ഭാരവാഹികളെ ഐക്യകണ്ഡേന തിരഞ്ഞെടുത്തു. വി.പി. അബ്ദുൽ റസാഖ് പ്രസിഡണ്ടായും, തൽഹത്ത് അബൂബക്കർ ജനറൽ സെക്രട്ടറിയായും, മുസ്തഫ ടി.സി.എ. ട്രഷററായും സ്ഥാനമേറ്റു.

മറ്റ് ഭാരവാഹികൾ: സി. എച്ച്. റഷീദ്, ഹസീബ് അബ്ദു റഹ്‌മാൻ (വൈസ്. പ്രസിഡണ്ട്), ഹാഷിം പുലമ്പി, മുഹമ്മദ് അലി കെ. (ജോയിന്റ് സെക്രട്ടറി), പി. എം. സി. മൊയ്തു ഹാജി (അഡ്വൈസറി ബോർഡ്), വാഹീദ് മുറാദ് (മെമ്പർഷിപ് സെക്രട്ടറി), എം.എ. ഹാരിസ് (സോഷ്യൽ വെൽഫെയർ),

ഫുആദ് കെ.പി.-, സാദിഖ് കെ.എൻ.-, അഷ്‌റഫ് ടി.കെ.-, ഉസ്മാൻ ആലാൻ, – ഷിറാസ് അബ്ദു റസാഖ്,- ടി.കെ. ഹാരിസ്,- അബ്ദു റഹ്മാൻ, – ഹാരിസ് സി.കെ.,- റിസ്‌വാൻ ഹാരിസ്, – നിസാർ ഉസ്മാൻ, – അബ്ദുൽ റാസിഖ് (എക്സികൂട്ടിവ് മെംബേർസ്).