മനാമ: ഒരു പ്രമുഖ അഭിഭാഷകനെ ട്വിറ്ററിൽ തെറ്റായ വാർത്ത പ്രചരിപ്പിച്ചതിനെത്തുടർന്ന് അറസ്റ്റ് ചെയ്തു. അബ്ദുല്ല ഹാഷിമാണ് അറസ്റ്റിലായത്. പ്രതിയെ ഏഴു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പബ്ലിക് പ്രോസിക്യൂഷനിൽ അദ്ദേഹം ആരോപണങ്ങൾ നിരസിച്ചിട്ടുണ്ട്.
പ്രതി വ്യക്തിപരമായ സോഷ്യൽ മീഡിയ അക്കൗണ്ട് ഉപയോഗിച്ചു വ്യാജമായ വാർത്തകൾ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടർ അദ്നാൻ മറ്റാർ പറഞ്ഞു. സുരക്ഷയെ തകർക്കാൻ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്ക് സാധിക്കുകയും സുരക്ഷ ഉറപ്പാക്കാനുള്ള അധികാരികളുടെ ശ്രമങ്ങളെ സംശയത്തിന്റെ നിഴലിൽ തള്ളുകയും ചെയ്തതായി പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. “ഞാൻ പോസ്റ്റുചെയ്ത ട്വീറ്റുകളുമായി ബന്ധപ്പെട്ട് പബ്ലിക് പ്രോസിക്യൂഷനിൽ നിന്നും ഒരു സമൻസ് ലഭിച്ചിട്ടുണ്ട്” എന്നും ഹാഷിം അയാളുടെ ട്വീറ്റ് അക്കൗണ്ട് ആയ @abdullahhashim2 ൽ ട്വീറ്റ് ചെയ്തിരുന്നു.