റമദാൻ ചാരിറ്റി ഫെസ്റ്റിവൽ ആരംഭിച്ചു

മനാമ: ആദ്യ റമദാൻ ചാരിറ്റി ഫെസ്റ്റിവൽ ഈസ്റ്റ് റിഫാ ക്ലബ് ഹെഡ്ക്വാർട്ടേഴ്സിൽ ഇന്ന് നടക്കും. പാർലമെന്റ് ചെയർവുമൺ ഫൗസിയ സായ്‌നാലിന്റെ നേതൃത്വത്തിൽ അഞ്ചാം സതേൺ നിയോജകമണ്ഡല കമ്മിറ്റിയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

ബഹ്‌റൈനിലെ ഉത്പാദക കുടുംബങ്ങൾ അവരുടെ സാധനങ്ങൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. അതോടൊപ്പം രാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും ഉയർത്തിക്കാട്ടുന്ന ഒരു ഫോട്ടോ എക്സ്പോയും ഉണ്ടായിരിക്കും.