ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ചെറുവിമാനം തകർന്നുവീണു നാല് മരണം

ദുബായ്: ദുബായ് രാജ്യാന്തരവിമാനത്താവളത്തിൽ സ്വകാര്യകമ്പനിയുടെ ചെറിയ വിമാനം തകർന്നുവീണു പൈലറ്റടക്കം നാല് പേർ മരിച്ചു. നാലു പേരാണ് വിമാനത്തിലുണ്ടായിരുന്നത്. രാത്രി ഏഴരയോടെയുണ്ടായ അപകടത്തെതുടർന്നു  വിമാനത്താവളത്തിലെ എല്ലാ സർവീസുകളും ഒരുമണിക്കൂർ നിർത്തിവച്ചു. ചില വിമാനങ്ങൾ വഴിതിരിച്ചു വിട്ടതായി അധികൃതർ അറിയിച്ചു. സാങ്കേതികതകരാറാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, നിലവിൽ  സർവീസുകൾ തടസമില്ലാതെ തുടരുന്നതായി അധികൃതർ വ്യക്തമാക്കി.