bahrainvartha-official-logo
Search
Close this search box.

ഗൾഫ് രാജ്യങ്ങളിൽ പി സ് സി പരീക്ഷാ സെന്ററുകൾ അനുവദിക്കുക : ബഹ്റൈൻ പ്രതിഭ റിഫ മേഖല സമ്മേളനം

Allocate PCC exam centers in Gulf countries : Bahrain Talent Riffa Regional Conference

മനാമ: ബഹ്റൈൻ പ്രതിഭയുടെ 29 ആമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടന്ന റിഫ മേഖല സമ്മേളനം സഖാവ് ബബീഷ് നഗർ (KCA ഹാളിൽ) വെച്ച് നടന്നു. സ്വാഗത സംഘം ചെയർമാൻ ചന്ദ്രൻ പിണറായി സ്വാഗതം പറഞ്ഞു. പ്രതിഭ പ്രസിഡണ്ട് ഷിബു ചെറുതുരുത്തി താത്ക്കാക്കാലിക അദ്ധ്യക്ഷനായിരുന്നു.ലിജിത് പുന്നശ്ശേരി അനുശോചന പ്രമേയവും , രഹന ഷമേജ് രക്തസാക്ഷി പ്രമേയവും ,മേഖല സെക്രട്ടറി മഹേഷ് കെ വി മേഖലാ പ്രവർത്തന റിപ്പോർട്ടും ,പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു .

ചന്ദ്രൻ പിണറായി ,ഷിബു ചെറുതുരുത്തി ,റീഗ പ്രദീപ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. പ്രതിഭ പ്രസിഡണ്ട് അഡ്വ : ജോയ് വെട്ടിയാടൻ സമ്മേളനം ഉത്ഘാടനം ചെയ്തു. ഇന്നത്തെ ലോക സാമ്പത്തിക പ്രതിസന്ധിക്ക് മാറ്റം വരണമെങ്കിൽ സോഷ്യലിസം അല്ലാതെ വേറെ ബദൽ ഇല്ല എന്ന് പുതിയ ചെറുപ്പക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഫെഡറൽ ഭരണ ഘടനക്കകത്ത് നിന്ന് കൊണ്ട് ക്ഷേമ രാഷ്ട്രം ഏത് വിധം പ്രാവർത്തികമാക്കാം എന്നതിന്റെ തെളിവാണ് കേരളത്തിലെ ഇന്നത്തെ ഇടതു പക്ഷ ജനാധിപത്യ സർക്കാർ നടപ്പിലാക്കുന്ന ഒരോ നയവും. കേരളത്തിന്റെ പുരോഗതിക്കായി കേരളം ഭരിച്ച ഇടതു പക്ഷ സർക്കാരുകൾ മുന്നോട്ടു വച്ച വികസന നയങ്ങൾ എതെങ്കിലും പി.ആർ. ഏജൻസി പണി ചെയ്ത് ഇല്ലാതാക്കാൻ കഴിയില്ലെന്നും സമ്മേളനം ഉത്ഘാടനം ചെയ്ത് കൊണ്ട് അഡ്വ: ജോയ് വെട്ടിയാടൻ പറഞ്ഞു.
ഗൾഫ് രാജ്യങ്ങളിൽ പി സ് സി പരീക്ഷാ സെന്ററുകൾ അനുവദിക്കുക , കെ റെയിൽ പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിന് അനുമതി നൽകുക, ലഹരിയുടെ വ്യാപനവും വിപത്തും തടയാൻ ശക്തമായ നിയമ പരിഷ്‌ക്കരണം കൊണ്ട് വരിക എന്നീ പ്രമേയങ്ങളിലൂടെ സമ്മേളനം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.

2023 -25 വർഷ കാലത്തേക്കുള്ള റിഫ മേഖല കമ്മിറ്റിയിലേക്ക് ഷിജു പിണറായി -(പ്രസിഡണ്ട്), മഹേഷ് കെ വി (സെക്രട്ടറി), ബാബു വി ടി (ട്രഷറർ) , ഷമേജ്(വൈസ് പ്രസിഡണ്ട് ), രഞ്ജു ഹരീഷ് (ജോ:സെക്രട്ടറി ), സുരേന്ദ്രൻ വി കെ (മെമ്പർഷിപ് സെക്രട്ടറി ), കാസിം മഞ്ചേരി (അസി. മെമ്പർഷിപ് സെക്രട്ടറി ) എന്നിവരെ ഭാരവാഹികളായും ,ബാലകൃഷ്ണൻ ,ഷമിതാ സുരേന്ദ്രൻ,രഹന ഷമേജ്, ലിജിത് പുന്നശ്ശേരി, ഷിജി വി കെ ,രാജൻ ഇ വി ,ബബീഷ് വാളൂർ ,ഹരീഷ് എം വി ,ജയേഷ് വി കെ, മണി ബാര ,ബിനീഷ് ബാബു ,ഷൈജു പി എം എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും സമ്മേളനം തെരഞ്ഞെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!