ടീം ശ്രെഷ്ഠ അൽ-ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച്, സ്തനാർബുദ ബോധവൽക്കരണ മാസത്തോടനുബന്ധിച്ച് 2023 ഒക്ടോബർ 20 വെള്ളിയാഴ്ച ആലി വാക്കിൽ വാക്കത്തോൺ പരിപാടി നടത്തി.300 ഇൽ പരം ആളുകൾ പരുപാടിയിൽ പങ്കെടുത്തു.
എംപി. ജലാൽ കസെം അൽ-മഹ്ഫൂസിന്റെ രക്ഷാകർതൃത്വത്തിൽ പ്രോഗ്രാം വളരെ നല്ല രീതിയിൽ നടക്കുകയുണ്ടായി സമൂഹത്തിലെ എല്ലാ വ്യക്തികളെ യും ബോധവൽക്കരിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി, ദ്രുതഗതിയിലുള്ള ചികിത്സാ ഇടപെടലിനും രോഗത്തിന്റെ ദോഷങ്ങൾ തടയുന്നതിനും, നേരത്തെയുള്ള പരിശോധനയുടെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിനെക്കുറിച്ചും ബോധവൽക്കരണ സംസ്കാരം പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകത എംപി തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.പരുപാടിയിൽ വിശിഷ്ട അതിഥികളായി സിനിമ താരവും മോഡലും ആയ തമന്ന ചൗധരിയും, നൈന മുഹമ്മദ് ഷാഫി (ടീം ശ്രെഷ്ഠ ), പ്രീതം ഷെട്ടി (അൽഹിലാല് ഹോസ്പിറ്റൽ ) എന്നിവർ പങ്കെടുക്കുകയുണ്ടായി.
നല്ല സംഘാടനത്തിനും പിന്തുണക്കും വേണ്ടിയുള്ള ബോധവൽക്കരണ പരിപാടിയുടെ ഈ വിജയത്തിനായി കൂടെ നിന്ന അൽ-ഹിലാൽ ഹോസ്പിറ്റൽ, എയർ അറേബ്യ, വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം, ഡ്രീം ഇൻസാൻ വോളണ്ടിയർ ടീമിനോടും കൂടാതെ മറ്റു സംഘടനാ പ്രവർത്തകരോടും ടീം ശ്രെഷ്ഠ ഭാരവാഹികൾ നന്ദി അറിയിച്ചു.