bahrainvartha-official-logo
Search
Close this search box.

ആർ എസ് സി ബഹ്‌റൈൻ പ്രവാസി സാഹിത്യോത്സവ് – ഗ്രാന്റ് ഫിനാലെ ഒക്ടോബർ 27 വെള്ളിയാഴ്ച

WhatsApp Image 2023-10-26 at 3.22.16 PM

മനാമ: പ്രവാസി മലയാളികളുടെ കലാ, സാഹിത്യാഭിരുചികളെ കണ്ടെത്താനും അവയുടെ പരിപോഷണത്തിനുമായി രിസാല സ്റ്റഡി സർക്കിൾ (RSC) കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പതിമൂന്നാമത് പ്രവാസി സാഹിത്യോത്സവ് ബഹ്റൈൻ നാഷനൽ തല മത്സരം നാളെ (27/10/2023 ) വെള്ളി കാലത്ത് 9മണി മുതൽ മനാമ പാക്കിസ്ഥാൻ ക്ലബ്ബിൽ അരങ്ങേറും.

കലാ, സാഹിത്യങ്ങളിലെ മൂല്യ ശോഷണത്തിന് ബദലായിട്ടാണ് സാഹിത്യോത്സവുകളെ ആർ എസ് സി പ്രവാസി മലയാളികൾക്കായി അവതരിപ്പിച്ചത്. സൗഹൃദപരമായ മത്സരങ്ങളിലൂടെ പ്രവാസ ലോകത്തെ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും കഴിവുകളെ സമ്പന്നമാക്കാൻ സാഹിത്യോത്സവിലൂടെ സാധിക്കുന്നുണ്ട്. ഇതിലൂടെ സാംസ്കാരിക രംഗത്ത് സജീവമാകാനും പ്രചോദനവുമാവുന്നു. ആർ എസ് സി ഗ്ലോബൽ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ആസ്ട്രേലിയ തുടങ്ങിയ വൻകരകളിലെ പതിനാറ് രാഷ്ട്രങ്ങളിൽ സാഹിത്യോത്സവ് നടക്കുന്നുണ്ട്.

മാപ്പിളപ്പാട്ട്, മാലപ്പാട്ട്, ഖവാലി, സൂഫി ഗീതം, ദഫ്, കവിത പാരായണം, ഖസ്വീദ, വിവിധ ഭാഷകളിലെ പ്രസംഗങ്ങൾ തുടങ്ങി വിവിധ ഇനങ്ങളിലായി ബഹ്റൈനിലെ റിഫ, മനാമ, മുഹറഖ് സോണുകളിൽ നിന്നും നാന്നൂറോളം പ്രതിഭകൾ സാഹിത്യോത്സവ് വേദിയിൽ മാറ്റുരക്കും. ശ്രേണിമത്സര പ്രകാരം യൂനിറ്റ് സെക്ടർ സോൺ ഘടകങ്ങളിൽ നടന്ന സാഹിത്യോത്സവിൽ ഒന്നാം സ്ഥാനം നേടിയ മത്സരാർത്ഥികളാണ് നാഷനൽ തല മത്സരത്തിലേക്കെത്തുന്നത്. ഓരോ ഇനത്തിലെയും വിജയികൾക്ക് സാഹിത്യോത്സവ് സാക്ഷ്യപത്രവും ട്രോഫിയും നൽകുന്നതോടൊപ്പം ജേതക്കളാകുന്ന ടീമിന് പുരസ്കാരവും നൽകും.

സാഹിത്യോത്സവിന് സമാപനം കുറിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനം ഐ.സി.എഫ്. നാഷനൽ പ്രസിഡണ്ട് കെ.സി.സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്യും. മർസൂഖ് സഅദി പാപ്പിനിശ്ശേരി മുഖ്യപ്രഭാഷണം നടത്തും. ശൈഖ്‌ ഹസ്സാൻ, കേരള സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപ്പിള്ള, സുബൈർ കണ്ണൂർ, ബിനു കുന്നന്ദാനം, ഗഫൂർ കൈപ്പമംഗലം, ജമാൽ വിട്ടൽ, സിറാജ് പള്ളിക്കര, പ്രവീൺ കുമാർ, അബ്ദുൾ മജീദ് സഅദി, അബ്ദു റഹീം സഖാഫി വരവൂർ, സുഹൈൽ പി.കെ, നിസാർ കൊല്ലം, പ്രിൻസ് നഡരാജൻ, അറബി പ്രമുഖർ തുടങ്ങിയ മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. ഐ.സി.എഫ്. നാഷനൽ ദഅവാ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും. ഇതു സംബന്ധമായി ചെയർമാൻ അബ്ദു ഹകീം സഖാഫിയുടെ അദ്ധ്യക്ഷതയിൽ മനാമ കെ. സിറ്റി ഓഫീസ്സിൽ ചേർന്ന സ്വാഗത സംഘം യോഗത്തിൽ പരിപാടികൾക്ക് അന്തിമ രൂപം നൽകി. യോഗത്തിൽ അബ്ദു റഹീം സഖാഫി വരവൂർ, അബ്ദു സമദ് കാക്കടവ്, ഫൈസൽ ചെറുവണ്ണൂർ, മുനീർ സഖാഫി ചേകന്നൂർ, അഷ്റഫ് മങ്കര, ജാഫർ ശരീഫ്, ജാഫർ പട്ടാമ്പി, ഡോക്ടർ നൗഫൽ, ഹംസ പുളിക്കൽ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!