മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ അൽ ഹിലാൽ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റൽ മുഹറഖിൽ വെച്ച് ബ്രസ്റ്റ് കാൻസർ ബോധവത്കരണ ക്യാമ്പ് നടത്തി.
ബഹ്റൈനിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. അമർജിത്ത് കൗർ സന്ധു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ലേഡീസ് വിങ് കൺവീനർ രമ സന്തോഷ് സ്വാഗതവും അശ്വതി മിഥുൻ നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി പി.കെ. ഹരീഷ്, ട്രഷറർ ഷാജി പുതുക്കുടി എന്നിവർ ആശംസ നേർന്നു. ഡോ. മൈമുന ലിയാഖത്ത് (ഒബ്സ്ട്രറ്റിക്സ്, ഗൈനക്കോളജിസ്റ്റ് അൽഹിലാൽ ഹോസ്പിറ്റൽ) ബ്രസ്റ്റ് കാൻസർ ബോധവത്കരണ ക്ലാസ് എടുത്തു. ഡോക്ടർക്ക് മെമന്റോ നല്കി കെ.പി.എഫ് ലേഡീസ് വിങ് ആദരിച്ചു.
കെ.പി.എഫ് വൈസ് പ്രസിഡന്റ് ശശി അക്കരാൽ, എക്സിക്യൂട്ടീവ് മെംബർമാരായ അരുൺ പ്രകാശ്, സുജീഷ് മാടായി, മിഥുൻ നാദാപുരം, സാന്ദ്ര നിഷിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. അൽ ഹിലാൽ ഹോസ്പിറ്റൽ മുഹറഖ് ബ്രാഞ്ച് മാനേജർ ഫ്രാങ്കോ ഫ്രാൻസിസ്, ജയപ്രഭ (നഴ്സിങ് ഇൻ ചാർജ്), മുനവിർ ഫൈറൂസ് (ബ്രാഞ്ച് മാർക്കറ്റിങ് മാനേജർ), മാർക്കറ്റിങ് എക്സിക്യൂട്ടിവ്സ് സൂര്യ നാരായണൻ, വിജിന വിജയൻ, സക്ക് വാൻ, ഷാസ് എന്നിവരും കെ.പി.എഫ് ലേഡീസ് വിങ് അംഗങ്ങളും പങ്കെടുത്തു. ബബിന സുനിൽ കാര്യപരിപാടികൾ നിയന്ത്രിച്ചു.