മനാമ: ഇന്ത്യൻ ക്ലബ് 2023 -25 കാലയളവിലേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പിൽ കാഷ്യസ് കാമിലോ പെരേര പ്രസിഡന്റായും അനിൽ കുമാർ രാജൻ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
മറ്റ് ഭാരവാഹികൾ: ജോസഫ് ജോയ് ( വൈസ് പ്രസി.), പി.ആർ. ഗോപകുമാർ (അസി. ജനറൽ സെക്രട്ടറി), ഹരി ആർ. ഉണ്ണിത്താൻ (ട്രഷറർ), ബിജോയ് കാമ്പ്രത്ത് (അസി. ട്രഷറർ), ശങ്കര സുബ്ബു നന്ദകുമാർ (എൻറർടെയ്ൻമെന്റ് സെക്രട്ടറി), റെയ്സൺ വർഗീസ് (അസി. എൻറർടെയ്ൻമെന്റ് സെക്രട്ടറി). വി.എൻ. അജയ്കുമാർ സ്പോർട്സ് സെക്രട്ടറി – ക്രിക്കറ്റ്. ടി. അരുണാചലം (സ്പോർട്സ് സെക്രട്ടറി – ബാഡ്മിന്റൺ), ഐവാൻ വാസ് (സ്പോർട്സ് സെക്രട്ടറി -ടെന്നിസ്), അരുൺ കൊടിയൻ ജോസ് (ഇൻഡോർ ഗെയിംസ് സെക്രട്ടറി), സിൽവസ്റ്റർ ജെ. നാഥൻ, രാജേഷ് ഗോപാലൻ (ഇന്റേണൽ ഓഡിറ്റേഴ്സ്).