bahrainvartha-official-logo
Search
Close this search box.

ജുഫെയർ ക്രിക്കറ്റ്‌ ലീഗ് സമ്മർ കപ്പ്; തരോൾ സി സി ക്ക് കിരീടം

IMG-20231029-WA0058

മനാമ: ജുഫെയർ ക്രിക്കറ്റ്‌ ലീഗ് ബഹ്‌റൈൻ (ജെസിഎൽ) സംഘടിപ്പിച്ച സമ്മർ കപ്പ് ക്രിക്കറ്റ്‌ ടൂർണമെന്റിന്റെ ഫൈനലിൽ റൈസിങ് സൺ സി സിയെ 18 റൺസിന് പരാജയപ്പെടുത്തി തരോൾ സി സി വിജയികളായി. ലെജന്ഡ്സ് ഇലവൻ മൂന്നാം സ്ഥാനം കരസ്തമാക്കി. ട്രാവൽനെറ്റും, ശിവാനിശിവവും മുഖ്യ സ്പോൺസർമാരായി നടത്തിയ മത്സരത്തിൽ ബഹ്റൈനിലെ പ്രമുഖ ടീമുകൾ പങ്കുടുത്തു.

 

ക്യാപ്റ്റൻ അജീഷ് കുര്യക്കോസിന്റെ നേതൃത്തിൽ ആദ്യം ബാറ്റ് ചെയ്ത തരോൾസിസി നിശ്ചിത 12 ഓവറിൽ 146/6. തരോളിന് വേണ്ടി ബിനു വർഗ്ഗീസ് 72 റൺസും ലിജിൻ 38 റൺസും നേടി മറുപടി ബാറ്റിങ്ങിൽ റൈസിങ്സന് 128/8 നേടാനേ കഴിഞ്ഞുള്ളൂ. ക്യാപ്റ്റൻ സുബീഷ് 23 റൺസും ഫർദീഷ് 34 റൺസും റിബല്ലോ 50 റൺസും നേടി.

ടൂർണമെന്റിൽ മികച്ച ബാറ്റ്സ്മാനായി റിബല്ലോയെയും (റൈസിങ് സൺ സി സി ) മികച്ച ബൗളറായി പ്രജീഷിനെയും (തരോൾ സി സി ) തിരഞ്ഞെതപ്പോൾ ഫൈനലിലെ മികച്ച ബാറ്റ്സ്മാന് ബിനു വർഗീസും, മികച്ച ബൗളറായി മനോജും തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് കെവിഎൽ ഓപ്പറേഷൻ മാനേജർ ഫൈസലും, ട്രാവെൽനൈറ്റ് ഡയറക്ടർ താഹയും ട്രോഫികളും ക്യാഷ് പ്രൈസുകളും സമ്മാനിച്ചു. ബഹറിനിൽ വർഷങ്ങളായി ടെന്നീസ് ടൂർണമെന്റ് ഓർഗനൈസിം കമ്മിറ്റിയാണ് ജെസിഎൽ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!