bahrainvartha-official-logo

ബഹ്‌റൈനിൽ വീണ്ടും നാടക രാവുകൾ

New Project - 2023-10-29T172502.830

മനാമ: ബഹ്റൈൻ കേരളീയ സമാജം കലാവിഭാഗം സ്കൂൾ ഓഫ് ഡ്രാമ അണിയിച്ചൊരുക്കുന്ന പ്രൊഫ.നരേന്ദ്ര പ്രസാദ് അനുസ്മരണ നാടക മത്സരങ്ങൾ ഈ മാസം ഒക്ടോബർ 30 മുതൽ നവംബർ 7 വരെ നടക്കും. തിരഞ്ഞെടുത്ത 9 നാടകങ്ങൾ ആണ് ഈ ദിവസങ്ങളിൽ മത്സരിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരo കൃത്യം 8 മണിക്ക് നാടകങ്ങൾ ആരംഭിക്കും. നാട്ടിൽ നിന്നുമുള്ള വിധികർത്താക്കൾ ആണ് വിധി നിർണ്ണയം നടത്തുന്നത് .

 

വിനോദ് അളിയത്ത് കൺവീനർ ആയ ഈ മൽസരത്തിന്റെ കൂടുതൽ വിവരങ്ങൾക്കു കലാവിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫറോക്ക്(39542099), സ്കൂൾ ഓഫ് ഡ്രാമ കൺവീനർ കൃഷ്ണകുമാർ പയ്യന്നൂർ (39281276) എന്നി വരുമായി ബന്ധപ്പെടാം. നാടകങ്ങൾ കാണുവാൻ നിങ്ങളെ എല്ലാവരെയും സമാജത്തിലേക്കു ക്ഷണിക്കുന്നതായി പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും വാർത്താകുറിപ്പിൽ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

GCC News

More Posts

error: Content is protected !!