മനാമ: തണൽ വടകരയുടെ കീഴിൽ മണിയൂരിൽ പ്രവർത്തനമാരംഭിച്ച ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള മൈൽ സ്റ്റോൺ സ്പെഷൽ സ്കൂളിൻ്റെ ബഹ്‌റൈൻ കമ്മിറ്റി രൂപീകരണ യോഗം മനാമ MCA ഹാളിൽ വെച്ച് നടന്നു. മണിയൂരിലെയും തൊട്ടടുത്ത പഞ്ചായത്തായ വില്യപ്പള്ളി, തിരുവള്ളൂർ പ്രദേശങ്ങളിലെ വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. 22 വിദ്യാർത്ഥികൾ റഗുലറായും, 60 ളം വിദ്യാർത്ഥികൾ (സ്പീച്ച്, ഫിസിയോ തെറാപ്പി, ഒക്കിപ്പേഷണൽ തെറാപ്പി) ഇവിടെ പഠിക്കുന്നുണ്ട്.
യോഗത്തിന് അഷറഫ് പി.ടി.കെ സ്വഗതം പറഞ്ഞു. റസാക്ക് മുഴിക്കൽ, വിജേഷ് കെ.പി, മൊയ്തീൻ കെ.കെ, സുബൈർ .പി, മജീദ് എളവന, മുജീബ്, സജിലേഷ് പി.വി, രാജൻ എള വന, ഷാമിൽ, റാഷി പി.പി, സനൽ പി സംസാരിച്ചു. ഫിറോസ് അലി ഇ.പി നന്ദി പറഞ്ഞു.
യോഗത്തിൽ വെച്ച് ഭാരവാഹികളെ തെരഞ്ഞെടുത്തു.
രക്ഷാധികാരികൾ: റസാക്ക് മുഴിക്കൽ, മുജീബ്
പ്രസിഡണ്ട്: മൊയ്തീൻ കെ.കെ
വൈസ് പ്രസിഡണ്ടുമാർ:
സുബൈർ .പി
മജീദ് ഇളവന
ജയൻ പി.വി
ജനറൽ സെക്രട്ടറി: ബൈജു റീബാസ്
ജോ. സെക്രട്ടറിമാർ:
സജിലേഷ് പി.വി
റാഷി പി.പി
സനൽ പി
ട്രഷറർ: ഫിറോസ് അലി .ഇ.പി
കോ ഓർഡിനേറ്റർ: അഷറഫ് പി.ടി.കെ
കൺവീനർ: വിജേഷ് കെ.പി