bahrainvartha-official-logo
Search
Close this search box.

‘സുനിൽ ജോർജ് മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ്’ നവംബർ 17ന്

New Project - 2023-11-01T154535.184

മനാമ: കഴിഞ്ഞ 3 വർഷമായി ബഹ്‌റൈനിലെ പ്രശസ്‌തരായ ക്രിക്കറ്റ് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ബ്രോസ് ആൻഡ് ബഡ്ഡീസ് ക്രിക്കറ്റ് ടീം സംഘടിപ്പിക്കുന്ന ‘സുനിൽ ജോർജ് മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ്’ നവംബർ 17ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഈ വർഷം 64 ടീമുകളെ ഉൾപ്പെടുത്തി വളരെ വിപുലമായി ജുഫൈറിലെയും ബുസൈത്തീനിലേയും 16 ഗ്രൗണ്ടുകളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. ഈ ഏകദിനടൂർണ്ണമെന്റിലെ വിജയികളാകുന്ന ടീമിനും വ്യക്തിഗത നേട്ടങ്ങൾക്കും ട്രോഫിയും മറ്റ് സമ്മാനങ്ങളും ഉണ്ടായിരിക്കും.

ബ്രോസ് ആൻഡ് ബഡ്ഡീസ് ക്രിക്കറ്റ് ടീം അംഗമായിരുന്ന സുനിൽ ജോർജ് മൂന്നുവർഷം മുമ്പാണ് ബഹ്‌റൈനിൽവച്ച് മരണപ്പെട്ടത്. 64 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ഏകദിന ടൂർണമെന്റ് ബഹ്‌റൈനിൽത്തന്നെ ആദ്യമാണെന്ന് സംഘാടകർ അവകാശപ്പെട്ടു. മത്സരത്തിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും 3977 8420 (അനീഷ്), 3412 5135 (അൻസാർ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!