bahrainvartha-official-logo
Search
Close this search box.

ബി.കെ.എസ് പുസ്തകോത്സവം; ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ നവംബർ 10ന് – മു​ര​ളി തു​മ്മാ​രു​കു​ടി പങ്കെടുക്കും

New Project - 2023-11-07T113347.143

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​വും ഡി.​സി ബു​ക്‌​സും സം​യു​ക്ത​മാ​യി പു​സ്ത​കോ​ത്സ​വ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ബ​ഹ്റൈ​നി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ‘ഫ്യൂ​ച്ച​ർ ഹൊ​റൈ​സോ​ൺ​സ്: ഇ​ന്റ​ർ​നാ​ഷ​ന​ൽ ക​രി​യ​ർ ട്രെ​ൻ​ഡ്സ് ഫോ​ർ ഹ​യ​ർ എ​ജു​ക്കേ​ഷ​ൻ’ എ​ന്ന പേ​രി​ൽ നവംബർ 10 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് കേ​ര​ളീ​യ സ​മാ​ജം ഡി.​ജെ ഹാ​ളി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.

 

കേ​ര​ളീ​യ സ​മാ​ജം സാ​ഹി​ത്യ വി​ഭാ​ഗ​വും ചി​ൽ​ഡ്ര​ൻ​സ് വി​ങ്ങും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​റി​ൽ അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന ദു​ര​ന്ത​നി​വാ​ര​ണ വി​ദ​ഗ്ധ​നും ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ അ​പ​ക​ട​സാ​ധ്യ​ത ല​ഘൂ​ക​ര​ണ വി​ഭാ​ഗ​ത്തി​ന്റെ ത​ല​വ​നു​മാ​യ മു​ര​ളി തു​മ്മാ​രു​കു​ടി പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ളു​മാ​യി സം​വാ​ദം ന​ട​ത്തു​ക​യും ചെ​യ്യും. ലോ​ക​നി​ല​വാ​ര​ത്തി​ലു​ള്ള ദു​ര​ന്ത നി​വാ​ര​ണ വി​ദ​ഗ്ധ​നും യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ഫോ​ർ​ണി​യ, ഐ.​ഐ.​ടി കാ​ൻ​പു​ർ, ഇ​ന്റ​ർ​നാ​ഷ​ന​ൽ ലീ​ഡ​ർ​ഷി​പ് അ​ക്കാ​ദ​മി (ഐ​ക്യ​രാ​ഷ്ട്ര സ​ഭ സ​ർ​വ​ക​ലാ​ശാ​ല) എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ മു​ര​ളി തു​മ്മാ​രു​കു​ടി​യു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കാ​നു​ള്ള അ​സു​ല​ഭ അ​വ​സ​രം വി​ദ്യാ​ർ​ഥി സ​മൂ​ഹം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള​യും സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ലും സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി ഫി​റോ​സ് തി​രു​വ​ത്ര​യും അ​ഭ്യ​ർ​ഥി​ച്ചു.

 

പ​രി​മി​ത​മാ​യ സീ​റ്റു​ക​ൾ മാ​ത്രം ല​ഭ്യ​മാ​യ​തു​കൊ​ണ്ട് താ​ൽ​പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ താ​ഴെ കൊ​ടു​ത്ത ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യോ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യ​ണം.

ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള ലി​ങ്ക്: https://forms.gle/3wGq9mwhYGbGtS3o7 പ്ര​ശാ​ന്ത് മു​ര​ളീ​ധ​ർ: 33355484, അ​ന​ഘ രാ​ജീ​വ്: 39139494, ഗോ​പു അ​ജി​ത്ത്: 38719248, അ​നീ​ഖ്‌ നൗ​ഷാ​ദ്: 6635 1286.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!