മനാമ: ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ വിവിധ പരിപാടികളോടെ ലോക റേഡിയോളജി ദിനം ആഘോഷിച്ചു. റേഡിയോളജിസ്റ്റുകളും റേഡിയോ ഗ്രാഫര്‍മാരും മറ്റു ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നുള്ള ഡോക്ടര്‍മാരും ചേര്‍ന്ന് കേക്ക് മുറിച്ച പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ മെഡിക്കല്‍ ഡയരക്ടര്‍ ഡോ. സല്‍മാന്‍ ഗരീബ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. സായി ഗിരിധര്‍, കണ്‍സള്‍ട്ടന്റ് റേഡിയോളജിസ്റ്റ് ഡോ. അനീസ ബേബി നജീബ്, ബിഡിഎം സുല്‍ഫീക്കര്‍ കബീര്‍ എന്നിവര്‍ സംസാരിച്ചു. ഡയരക്ടര്‍ ഷബീര്‍ അലി, സപെഷ്യലിസ്റ്റ് റേജിയോളജിസ്റ്റുമാരായ ഡോ. ബെറ്റി, ഡോ. മിര്‍ണ, സെപ്ഷ്യലിസ്റ്റ് പീഡിയാട്രീഷ്യന്‍ ഡോ. കുഞ്ഞിമൂസ, സ്‌പെഷ്യലിസ്റ്റ് ഇന്റേണല്‍ മെഡിസിന്‍ ഡോ. ടിഎ നജീബ്, അനസ്‌തേഷ്യോളജിസ്റ്റ് ഡാ. അസീം, സപെഷ്യലിസ്റ്റ് സര്‍ജന്‍ ഡോ. ജുവാന്‍, സപെഷ്യലിസ്റ്റ് ഇഎന്‍ടി ഡോ. ബാലഗോപാല്‍, സപെഷ്യലിസ്റ്റ് എമര്‍ജന്‍സി ഡോ. മെഹ്ദി, ജനറല്‍ ഫിസിഷ്യന്‍ ഡോ. മനാര്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
ആശുപത്രിയിലെ റേഡിയോളജിസ്റ്റുമാരെയും റോഡിയോ ഗ്രാഫര്‍മാരെയും ചടങ്ങില്‍ ആദരിച്ചു. റേഡിയോളജി മേഖലയെക്കുറിച്ച് സപെഷ്യലിസ്റ്റ് റേഡിയോളജിസ്റ്റ് ഡോ. ഷഹീര്‍ നസ്ജിര്‍ ഖാന്‍ ക്വിസ് മത്സരം നടത്തി. ആരോഗ്യ സംരക്ഷണത്തില്‍ റേഡിയോളജിസ്റ്റുകള്‍ വഹിക്കുന്ന സുപ്രധാന പങ്കിനെ തിരിച്ചറിയാനും ആദരിക്കാനുമായാണ് എല്ലാ വര്‍ഷവും നവംബര്‍ 8 ന് ലോക റേഡിയോളജി ദിനം ആചരിക്കുന്നത്. ഓരോ വര്‍ഷവും റേഡിയോളജി ദിനാചരണം എക്‌സ്‌റേ കണ്ടുപിടുത്തത്തെ അടയാളപ്പെടുത്തുകയും ആരോഗ്യ സംരക്ഷണത്തില്‍ റേഡിയോളജിയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു.