bahrainvartha-official-logo
Search
Close this search box.

ഒഐസിസി പാലക്കാട് ജില്ലാ കമ്മറ്റിക്ക് പുതിയ നേതൃത്വം

IMG-20231109-WA0394

മനാമ: കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം ഒഐസിസി ഗ്ലോബൽ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ബഹ്‌റൈൻ ഒ.ഐ.സി.സി പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ ബഹ്‌റൈൻ ഒഐസിസി ദേശീയ പ്രസീഡിയംകമ്മറ്റി അംഗങ്ങളായ ബിനു കുന്നന്താനം, ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, രവി കണ്ണൂർ, ജവാദ് വക്കം, മനു മാത്യു എന്നിവരുടെ നേതൃത്വത്തിൽ ഒ. ഐ. സി. സി ഓഫീസിൽ വച്ച് നടന്ന പാലക്കാട്‌ ജില്ലാ ജനറൽ ബോഡി യോഗത്തിൽ നിന്നും തിരഞ്ഞെടുത്തു.

ജില്ലാപ്രസിഡന്റായി സൽമാനുൽ ഫാരിസ് , ജില്ലാ ജനറൽ സെക്രട്ടറിയായി നിസാർ കുന്നംകുളത്തിൽ, ട്രഷറർ ആയി രാജൻ വന്ദനം, വൈസ് പ്രസിഡന്റ്റുമാരായി ഷഫിക് പി, ഷാസ് പോക്കുട്ടി , എന്നിവരും സെക്രട്ടറിമാരായി അസ്ഹർ, ഷംന ഹുസൈൻ, മുസ്തഫ കൊരട്ടിയിൽ, ഉസ്മാൻ പത്തിൽ, അനുമോദ് സി
എച്ച്,എന്നിവരെയും കൾച്ചറൽ വിഭാഗം സെക്രട്ടറിയായി സെഫി നിസാർ , സ്പോർട്സ് വിഭാഗം സെക്രട്ടറിയായി മുഹമ്മദ്‌ അജ്മൽ , ചാരിറ്റി സെക്രട്ടറിയായി ഷെരിഫ് കിലാനി,അസിസ്റ്റന്റ് ട്രഷറർ ഹുസൈൻ കൈകുളത്ത് എന്നിവരെയും, എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായി ജമാൽ പി എം എന്നിവരെയും തിരഞ്ഞെടുത്തതായി ഒഐസിസി ദേശീയ പ്രസീഡിയം കമ്മറ്റി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!