മനാമ: തണൽ – ബഹ്‌റൈൻ ചാപ്റ്ററിന്ന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ യൂണിറ്റുകളിൽ ഒന്നായ തണൽ – മാഹി ചാപ്റ്റർ തങ്ങളുടെ വാർഷിക പ്രവർത്തനങ്ങൾ വിലയിരുത്തി. മനാമ ശ്രീനിവാസ് പാർട്ടി ഹാളിൽ ചേർന്ന യോഗത്തിൽ യൂനിറ്റ് പ്രസിഡണ്ട് സഫർ റഷീദ് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ചീഫ് കോർഡിനേറ്റർ മുജീബ് മാഹിയുടെ സ്വാഗതത്തോടെ ആരംഭിച്ച യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ശബാബ് കാത്താണ്ടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
മയ്യഴിയിലും സമീപ പ്രദേശങ്ങളിലും തണൽ – മാഹി ഘടകം നടത്തുന്ന സേവനങ്ങൾ ഷബീർ മാഹി വിശദീകരിച്ചു. ചിട്ടയായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന മാഹി ചാപ്റ്ററിനെ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് റഷീദ് മാഹി, ജനറൽ സെക്രട്ടറി എം.പി. വിനീഷ് എന്നിവർ അഭിനന്ദിച്ചു.
വിഭവ സമാഹരണവുമായി ബന്ധപ്പെട്ട ചർച്ചയിൽ ഹസീബ് അബ്ദുറഹ്മാൻ, റംഷാദ് മാഹി, റഹീസ് പി.വി. അഫ്‌താബ് ടി.പി. റെനീഷ്, ഫൈസൽ പാട്ടാണ്ടി എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി.
മയ്യഴിയിലെ ഡയാലിസിസ് സെന്ററിലേക്ക് ഒരു മെഷീൻ നല്‌കുന്നതിന്റെ ഭാഗമായി ഫുആദ് കെ.പി. ജനറൽ കൺവീനറും വി. ലക്ഷ്മണൻ, വി.പി. ഷംസുദീൻ, കെ.എൻ. സാദിഖ് എന്നിവരെ ജോ. കൺവീനറുമായി ഒരു സബ് കമ്മിറ്റി രൂപീകരിച്ചു. കെ. ഫിറോസിന്റെ നന്ദിയോടെ യോഗം അവസാനിച്ചു.