bahrainvartha-official-logo
Search
Close this search box.

ഉമ്മൻ ചാണ്ടിയുടെ ആത്മകഥ ‘കാലം സാക്ഷി’ ബി കെ എസ് പുസ്തകോത്സവ വേദിയിൽ പ്രകാശനം ചെയ്യും

New Project - 2023-11-12T142257.604

മനാമ: കേരളത്തിലെ ജനപ്രിയ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ  ആത്മകഥ ‘കാലം സാക്ഷി’ ബഹറൈൻ കേരളീയ സമാജത്തിൽ നടന്നുവരുന്ന ബുക്ക് ഫെസ്റ്റിൽ ബഹ്റൈൻ തല പ്രകാശനം നടക്കും. സണ്ണിക്കുട്ടി എബ്രാഹാം എഴുതിയ പുസ്തകത്തിന് മികച്ച പ്രതികരണമാണ് ബുക്ക് ഫെസ്റ്റിൽ ലഭിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

12 നവംബർ 2023 ഞായറാഴ്ച്ച വൈകുന്നേരം 7.30 ന്  നടക്കുന്ന  ചടങ്ങിൽ സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ള പുസ്തകം പ്രകാശനം ചെയ്യും. മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി പുസ്തകം ഏറ്റുവാങ്ങും.

തുടർന്ന് നടക്കുന്ന ചടങ്ങിൽ പ്രമുഖ സെലിബ്രൈറ്റി ഷെഫ് സുരേഷ് പിള്ള ജീവിതത്തെയും പാചകത്തെയും കുറിച്ച് മുഖാമുഖത്തിൽ സംസാരിക്കും. ഉമ്മൻ ചാണ്ടിയുടെ ആത്മകഥയുടെ പരിമിതമായ കോപ്പികളാണ് ലഭ്യമായിരിക്കുന്നത്, മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര 33369895, കൺവീനർമാരായ പ്രശാന്ത് മുരളീധർ 33355109 ,ബിനു വേലിയിൽ 39440530   എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!