മനാമ: ബഹ്റൈൻ കേരളീയ സമാജവും ഡി.സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിൽ നവംബർ 15 ബുധനാഴ്ച പ്രശസ്ത സാഹിത്യകാരന് വി.ജെ. ജെയിംസ് അതിഥിയായെത്തുന്നു. വൈകുന്നേരം 7.30 ന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ വി.ജെ. ജെയിംസുമായി മുഖാമുഖവും തുടര്‍ന്നു പ്രവാസി സാഹിത്യകാരന് ആദര്‍ശ് മാധവന്‍കുട്ടിയുടെ രചിച്ച “ട്രാവന്‍കൂര്‍ ക്രൈം മാനുവല്‍:” എന്ന നോവലിന്റെ പ്രകാശനവും ഉണ്ടായിരിക്കുമെന്ന് കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ബുക്ക് ഫെസ്റ്റ് കൺവീനർ ഫിറോസ് തിരുവത്ര, ബുക്ക്ഫെസ്റ്റ് കൺവീനർ ബിനു വേലിയിൽ എന്നിവർ അറിയിച്ചു. വി.ജെ. ജെയിംസിന്റെ “നിരീശ്വരന്” എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ബഷീർ അവാർഡ് , വയലാർ അവാർഡ് എന്നിവ ലഭിച്ചു. മലയാറ്റൂര്‍ അവാര്‍ഡ്, തിക്കുറിശ്ശി അവാര്‍ഡ്, ഒ.വി. വിജയന് അവാര്‍ഡ് എന്നിവ ലഭിച്ച ആന്റി ക്ലോക്ക് അടക്കം അനവധി പുസ്തകങ്ങളുടെ രചയിതാവാണ്.