bahrainvartha-official-logo
Search
Close this search box.

ബി.കെ.എസ് പുസ്തകോത്സവവേദിയിൽ ഇന്ന് സാ​ഗ​രി​ക ഘോ​ഷ്, വി.​ജെ. ജെ​യിം​സ്, നി​കേ​ഷ് കു​മാ​ർ എന്നിവരുമായി സംവദിക്കാം

New Project - 2023-11-17T095748.724

മ​നാ​മ: ബി.​കെ.​എ​സ് ഡി.​സി ബു​ക്ക് ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യി ഇ​ന്ന് കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ സാ​ഗ​രി​ക ഘോ​ഷ്, വി.​ജെ. ജെ​യിം​സ്, നി​കേ​ഷ് കു​മാ​ർ എ​ന്നി​വ​ർ സ​ദ​സ്സു​മാ​യി സം​വ​ദി​ക്കും. രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ 11 വ​രെ ന​ട​ക്കു​ന്ന ബു​ക്ക് ഫെ​യ​റി​നോ​ട​നു​ബ​ന്ധി​ച്ച് വൈ​കീ​ട്ട് അ​ഞ്ചു​മ​ണി​ക്ക് നോ​വ​ലി​സ്റ്റും ഐ.​എ​സ്.​ആ​ർ.​ഒ മു​ൻ ശാ​സ്ത്ര​ജ്ഞ​നു​മാ​യ വി.​ജെ. ജെ​യിം​സ് കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കും. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ടി.​വി അ​വ​താ​ര​ക​നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും പ്ര​ഭാ​ഷ​ക​നു​മാ​യ നി​കേ​ഷ് കു​മാ​റു​മാ​യു​ള്ള മു​ഖാ​മു​ഖം വൈ​കീ​ട്ട് ഏ​ഴി​ന് ആ​രം​ഭി​ക്കും. മാ​ധ്യ​മ​രം​ഗ​ത്തെ ന​വ പ്ര​വ​ണ​ത​ക​ളെ​ക്കു​റി​ച്ചും രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക രം​ഗ​ത്തെ മാ​റി​വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും സ​ദ​സ്സു​മാ​യി സം​വ​ദി​ക്കും.

 

 

ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രി​ലെ ശ്ര​ദ്ധേ​യ​മാ​യ വ്യ​ക്തി​ത്വ​മാ​യ സാ​ഗ​രി​ക ഘോ​ഷ്, ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​യി​രു​ന്ന ഇ​ന്ദി​ര ഗാ​ന്ധി​യെ​യും വാ​ജ്പേ​യി​യെ​ക്കു​റി​ച്ചു​മെ​ഴു​തി​യ പു​സ്ത​ക​ങ്ങ​ളു​ടെ പി​റ​കി​ലെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കും. തു​ട​ർ​ന്ന് സ​ദ​സ്സി​ന്റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം പ​റ​യും. പ​തി​നാ​യി​ര​ത്തോ​ളം ടൈ​റ്റി​ലു​ക​ളി​ൽ ഒ​രു ല​ക്ഷ​ത്തോ​ളം പു​സ്ത​ക​ങ്ങ​ളു​മാ​യി ആ​രം​ഭി​ച്ച ബി.​കെ.​എ​സ്-​ഡി.​സി ബു​ക്ക് ഫെ​സ്റ്റി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, സാ​ഹി​ത്യ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ഫി​റോ​സ് തി​രു​വ​ത്ര, ക​ൺ​വീ​ന​ർ ബി​നു വേ​ലി​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!