മനാമ: മന്ത്രാലയങ്ങളിലും മറ്റ് വകുപ്പുകളിലും ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നിർദ്ദേശം പാർലമെന്റ് അംഗം മുന്നേട്ടുവെച്ചു. ചില താൽക്കാലിക ജീവനക്കാർ 14 വർഷത്തിലേറെയായി മന്ത്രാലയങ്ങളിലും മറ്റ് വകുപ്പുകളിലും പ്രവർത്തിക്കുന്നുണ്ടെന്ന് എം പി ആദിൽ അൽ അസൂമി പറഞ്ഞു.
ആരോഗ്യ മന്ത്രാലയത്തിൽ ഡോക്ടർമാരെ താൽക്കാലിക കരാറുകളിൽ നിയമിക്കാനുള്ള നിർദ്ദേശവും അദ്ദേഹം സമർപ്പിച്ചു. വർഷങ്ങൾക്കുമുൻപ് 150 ഡോക്ടർമാർ പരിശീലന കരാറുകളിൽ ഒപ്പുവെച്ചിരുന്നു. സെപ്തംബറിന് മുൻപ് ഇവരുടെ നിയമനം നടത്താൻ മന്ത്രാലയത്തോട് എം പി അവകാശപ്പെടുകയും ചെയ്തു.