കൊഴൂർ തണൽമരം സൗഹൃദ കൂട്ടായ്മയുടെ ബഹ്‌റൈൻ പ്രാദേശിക സംഗമവും നോമ്പ് തുറയും ജുഫൈർ അൽഫയാഹീൻ പ്ലാസയിൽ വെച്ച് നടത്തി. സലാം തോക്കാംപാറ സ്വാഗതവും ബിലാൽ വളാഞ്ചേരി അധ്യക്ഷപ്രസംഗവും റഈസ് ഹിദായ-ഗ്രീൻ പാലിയേറ്റീവ് സ്കൈപ്പ് വഴി ഉദ്ഘാടനവും നിർവഹിച്ചു. ഫവാസ് കൊഴൂർ, ശിഹാബ് സ്വാഗതമാട്, റെജി നിലമ്പൂർ എന്നിവർ സംസാരിച്ചു. ടോബിൻ ജോസഫ് നന്ദി പറഞ്ഞു. അഷ്‌റഫ് കൊളത്തൂർ, സുൽഫീക് തൃപ്രയാർ, അജയ് പാലക്കാട് എന്നിവർ നോമ്പ് തുറക്ക് നേതൃത്വം നൽകി.