മനാമ: “ആരോഗ്യത്തോടെ ജീവിക്കുക” എന്ന തലക്കെട്ടിൽ യൂത്ത് ഇന്ത്യ ബഹ്‌റൈൻ സുബി ഹോംസുമായി സഹകരിച്ച് സംഘടിപ്പിച്ച മെഡിക്കൽ ഫെയർ 2.0 ബഹ്റൈൻ പ്രവാസി സംഘടനാ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്തു. വെള്ളിയാഴ്ച്ച രാവിലെ എട്ട് മണി മുതൽ അദാരി പാർക്കിൽ പ്രത്യേകം സജ്ജമാക്കിയ കിയോസ്കുകളിൽ നടന്ന ഫെയറിൻ്റെ ഉൽഘാടനം ഐ.എം.എ ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻ്റും ഐ.സി.ആർ.എഫ് ചെയർമാനുമായ ഡോ.ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
യൂത്ത് ഇന്ത്യ പ്രസിഡൻ്റ് അനീസ് വി.കെ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി ജുനൈദ് കായണ്ണ സ്വാഗതവും അജ്മൽ ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു. ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡൻ്റ് സുബൈർ എം.എം, ജനറൽ സെക്രട്ടറി അബ്ബാസ് എം, മുഹമ്മദ് ജൈസൽ, യൂനുസ് സലീം,
സിറാജ് കിഴുപ്പിള്ളിക്കര, സാജിർ ഇരിക്കൂർ, മജീദ് തണൽ തുടങ്ങിയവർ ഉൽഘാടന സെഷനിൽ പങ്കെടുത്തു.
തികച്ചും സൗജന്യമായി മെഡിക്കൽ ഫെയറിൽ ഒരുക്കിയ വിവിധ സേവനങ്ങൾ സമൂഹത്തിൻ്റെ നാനാതുറയിലുള്ളവരും പ്രയോജനപ്പെടുത്തി. രാവിലെ മുതൽ വിവിധ ലേബർ കേമ്പിൽ നിന്നെത്തിയ സാധാരണക്കാരായ തൊഴിലാളികളുടെ വലിയ പങ്കാളിത്തം ആണുണ്ടായത്. റൈഫ് യു.എസ്. എ, കിംസ്, അമേരിക്കൻ മിഷൻഹോസ്പിറ്റൽ,അൽ അമൽ, മിഡിൽ ഈസ്റ്റ്, ശിഫ അൽ ജസീറ, , അൽ റബീഹ് , ദാറുൽ ശിഫ, ആസ്റ്റർ, ബഹ്റൈൻ സ്പെഷലിസ്റ്റ്, അൽ ഹോക്കയിൽ മെഡിക്കൽ ഗ്രൂപ്പ് തുടങ്ങിയ ആശുപത്രികളിലെയും മെഡിക്കൽ സെൻ്ററുകളിലും വിദഗ്ദരായ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു.
കാർഡിയോളജി, ഗൈനക്കോളജി, ജനറൽ മെഡിസിൻ, ഡെൻ്റൽ, ഒപ്താൽമോളജി, പീഡിയാട്രിക്, ഓർത്തോ, ഇ.എൻ. ടി തുടങ്ങിയ വിഭാഗങ്ങളുടെ സേവനവും ആവശ്യക്കാർക്ക് ഇ.സി. ജി എടുക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നു. ഫെയറിൽ എത്തിയവർക്ക് വിവിധ മെഡിക്കൽ സ്ഥാപനങ്ങളുടെ സൗജന്യ പരിശോധനാ – ലാബ് കൂപ്പനുകളും നിരവധി സമ്മാനങ്ങളും വിതരണം ചെയ്തു.
ഫെയറിൽ ഭാഗമായി ഒരുക്കിയ ട്രാഫിക് വിഭാഗം, സിവിൽ ഡിഫൻസ് തുടങ്ങി വിവിധ മന്ത്രാലയങ്ങളുടെ ഉൾപ്പെടെ 30 ഇൽ പരം സ്റ്റാളുകൾ ഏറെ ജനശ്രദ്ധ ആകഷിച്ചു. ലൈഫ് പൾസ് നടത്തിയ സി.പി.ആർ – ഫസ്റ്റ് എയ്ഡ് പരിശീലനത്തിലും നിരവധി പേർ പങ്കെടുക്കുകയും താൽക്കാലിക സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കുകയും ചെയ്തു. വിവിധ ആരോഗ്യ വിഷയങ്ങൾ അധികരിച്ച് ഡോ.അമൽ ഏബ്രഹാം (മാനസികാരോഗ്യം), ഡോ.ജിഷ പീറ്റർ (സ്പീച്ച് തെറാപ്പി ബോധവൽക്കരണം), ഡോ.ലക്ഷ്മി (സ്ത്രീ ജന്യ രോഗങ്ങൾ), ഡോ.സാന്ദ്ര (തണുപ്പ് കാല രോഗങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും), ഡോ.സന്ധ്യ അശോക് (കുട്ടികളിലെ രോഗ പ്രതിരോധ ശേഷി), ഡോ.അതുല്യ (തണുപ്പുകാലം ആയുർവേദ പ്രതിവിധികൾ), ഡോ.കൃഷ്ണ (ബ്രെസ്റ്റ് കാൻസർ), എന്നിവർ ബോധവൽക്കരണ ക്ലാസുകൾ നടത്തി.
മെഡിക്കൽ ഫെയറിൽ ഭാഗമായി ഒരുക്കിയ കൗൺസിലിംഗ് കമാരക്കാരും കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ ഉപയോഗപ്പെടുത്തി. ബദൽ മെഡിക്കൽ സംവിധാനങ്ങളുടെ പ്രദർശനവും സേവനവും ഉണ്ടായിരുന്നു.