bahrainvartha-official-logo
Search
Close this search box.

യൂത്ത് ഇന്ത്യ മെഡിക്കൽ ഫെയർ സാധാരണക്കാർക്ക് ഏറെ ഗുണകരം: ബ്രിഗേഡിയർ അലി മുഹമ്മദ് അൽ കുബൈസി

New Project - 2023-12-04T104812.357

മനാമ: യൂത്ത് ഇന്ത്യ മെഡിക്കൽ ഫെയർ 2.0 ഏറെ മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മേധാവി ബ്രിഗേഡിയർ അലി മുഹമ്മദ് അൽ കുബൈസി പറഞ്ഞു.
“ആരോഗ്യത്തോടെ ജീവിക്കുക” എന്ന തലക്കെട്ടിൽ യൂത്ത് ഇന്ത്യ ബഹ്‌റൈൻ സുബി ഹോംസുമായി സഹകരിച്ച് കഴിഞ്ഞ ദിവസം അദാരി പാർക്കിൽ സംഘടിപ്പിച്ച മെഡിക്കൽ ഫെയറിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പരിപാടികൾ പൊതു ജനങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്നതാണ്. പ്രത്യേകിച്ചും ചെറിയ വരുമാനക്കാരായ തൊഴിലാളികൾക്ക്. ഈ രീതിയിലുള്ള സേവന പ്രവർത്തനങ്ങൾ ഭാവിയിലും തുടരാൻ യൂത്ത് ഇന്ത്യക്ക് സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

 

മെഡിക്കൽ ഫെയറിന്റെ പ്രൗഢമായ സമാപന സമ്മേളനത്തിൽ യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വി.കെ അധ്യക്ഷത വഹിച്ചു. 44 വർഷമായി ബഹ്‌റൈൻ പ്രവാസഭൂമികയിൽ സേവനം നടത്തിക്കൊണ്ടിരിക്കുന്ന ഡോ. പി.വി.ചെറിയാനെ “സർവീസ് എക്‌സലൻസ് അവാർഡ്” നൽകി ആദരിച്ചു.
ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം പ്രതിനിധിയായി ഡോ. ഫാത്തിമ ഹുബൈൽ, പാർലമെന്റ് അംഗങ്ങളായ അഹ്‌മദ്‌ സബാഹ് അൽ സലൂം, ഹസൻ ഈദ് ബൂ ഖമ്മാസ് എന്നിവർ മുഖ്യ അതിഥികളായിരുന്നു.
സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിലെ ചീഫ് ഓഫ് മെഡിക്കൽ സ്റ്റാഫും യൂറോളജി ഡിപ്പാർട്ട്മെന്റിലെ സീനിയർ കൺസൾട്ടന്റുമായ ഡോ.അക്ബർ യൂസുഫ്, ആക്സിഡന്റ് – എമർജൻസി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ആയ ഡോ.ജിഹാദ് ബിൻ റജബ്, ഡോ.മുഹമ്മദ് സലിം ഭട്ട്, ഡോ. ആശ പ്രദീപ്, റൈഫ് യു.എസ്.എ സി.ഇ.ഒ മുഹമ്മദ് യൂസുഫ് ഖാൻ, യൂത്ത് ഇന്ത്യ രക്ഷാധികാരി സഈദ് റമദാൻ നദ്‌വി, ജനറൽ സെക്രട്ടറി അബ്ബാസ്. എം, വൈസ് പ്രെസിഡന്റുമാരായ ജമാൽ ഇരിങ്ങൽ, സുബൈർ എം.എം, യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് യൂനുസ് സലിം, മെഡ്കെയർ ചെയർമാൻ മജീദ് തണൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

ബഹ്‌റൈൻ പാർലമെന്റ് അംഗം അഹ്‌മദ്‌ അൽ സലൂമിനുള്ള ഉപഹാരം യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വി കെ നൽകുന്നു

മെഡിക്കൽ എസ്കിബിഷനിൽ പങ്കാളികളായ സ്ഥാപനങ്ങൾക്ക് മെമന്റോ നൽകി ആദരിച്ചു.
മെഡിക്കൽ ഫെയർ ജനറൽ കൺവീനർ അജ്‌മൽ ശറഫുദ്ധീൻ സ്വാഗതവും യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ജുനൈദ് കായണ്ണ നന്ദിയും പറഞ്ഞു.

ബഹ്‌റൈനിലെ വിവിധ മേഖലകളിലെ പ്രമുഖരായ നജീബ് കടലായി,Dr. അനൂപ് അബ്ദുല്ല,എബ്രഹാം ജോൺ, പ്രിൻസ് നടരാജൻ, Dr. ഫൈസൽ,ലത്തീഫ് അയഞ്ചേരി,റഫീഖ് അബ്ദുല്ല ,സെയ്ദ് ഹനീഫ്, വിപിൻ, സലാം മമ്പാട്ടുമൂല, നിസാർ കൊല്ലം, ജനാർദനൻ, റഷീദ് മാഹി, മൻഷീർ, ജവാദ് പാഷ,സൽമാനുൽ ഫാരിസ്, ഒ.കെ. കാസിം, ഗഫൂർ കൈപ്പമംഗലം, നിസാർ ഉസ്‌മാൻ, അമൽദേവ്, നിസാർ കുന്നംകുളത്തിങ്കൽ, നാസർ മഞ്ചേരി,
മനോജ്‌ വടകര,കമാൽ മുഹ്‌യുദ്ദീൻ, ആമിർ ബേഗ്, മിഥുൻ മോഹൻ,ശറഫുദ്ധീൻ വളപട്ടണം, കാസിം പാടകത്തായിൽ, അജിത് കുമാർ കണ്ണൂർ, നൗഷാദ് മഞ്ഞപ്പാറ തുടങ്ങിയവർ പങ്കെടുത്തു.

 

യൂത്ത് ഇന്ത്യ നേതാക്കളായ സിറാജ് കിഴുപ്പിള്ളിക്കര, സാജിർ ഇരിക്കൂർ,അജ്മൽ അസീസ്, അബ്ദുറഹീം, മിൻഹാജ്, ജൈസൽശരീഫ്, ബാസിം, ഷുഹൈബ്, ഇർഫാൻ, അഹമ്മദ് യാസീൻ, അൻസാർ, സവാദ്,അബ്‌ദുൽ അഹദ്, നൂറു, ജലീൽ അബ്ദുള്ള,അബ്ദുൽ അസീസ്, മുഹമ്മദ് മുഹ്‌യുദ്ദീൻ, സക്കീർ ഹുസൈൻ,ജാഫർ മുണ്ടാലി,സജീബ്,ജലീൽ,നാസർ,അലി അഷ്‌റഫ്,ഷൗക്കത്ത് , രഞ്ജിത്ത്,അൻസീർ,യാസിർ അഷറഫ്,മുനീർ,
സാജിദ സലീം,സയീദ റഫീക്ക്,സമീറ നൗഷാദ്,നൂറ ഷൗക്കത്തലി, റഷീദ സുബൈർ, സുബൈദ മുഹമ്മദലി, ഷിജിന ആഷിഖ്, സക്കീന അബ്ബാസ്, ഫസീല ഹാരിസ്, ഷബീഹ ഫൈസൽ, സഹ് ല റഹീം,റെന ജൈസൽ,റമീന മുനീർ,സുമയ്യ ഇർഷാദ്, ഫാത്തിമ സ്വാലിഹ്,സൽമ സജീബ്,സലീന ജമാൽ,ബുഷറ ഹമീദ് ,മെഡ് കെയർ പ്രവർത്തകരായ ഷാനിബ്, ഷാനവാസ്, ഗഫാർ, ബാലാജി, കൃഷ്ണകുമാർ, ഫരീദ് , തുടങ്ങിയവർ നേതൃത്വം നൽകി.

 

അൽ അമൽ ഹോസ്പിറ്റൽ, കിംസ്ഹെൽത്ത്‌, റൈഫ് യുഎസ്എ, അൽ ഹിലാൽ,ആസ്റ്റർ, മിഡിൽ ഈസ്റ്റ്‌ ഹോസ്പിറ്റൽ, ബഹ്‌റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ, ദാറുൽ ശിഫ, ശിഫ അൽ ജസീറ, വൈദ്യരാത്നം, ഐ എക്സ്പ്രെസ്സ്, ഡി ഫോർ മീഡിയ, ഫുഡ്‌ സിറ്റി, എൽ ഐ സി, ഗൾഫ് ഫാർമസി, വാഇൽ ഫർമസി, ഡി ഫോർ ഡി,ഡിനാട്ട ട്രാവൽ,ഐ എക്സ്പ്രെസ്, അൽ റബീഹ് ഹോസ്പിറ്റൽ എന്നിവർ മൊമെന്റോ ഏറ്റുവാങ്ങി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!