മനാമ: യൂത്ത് ഇന്ത്യ ബഹ്‌റൈൻ സംഘടിപ്പിച്ച മെഡിക്കൽ ഫെയറിനോടാനുബന്ധിച്ചു 44 വർഷമായി ബഹ്‌റൈൻ പ്രവാസ ഭൂമികയിൽ ആതുര സാമൂഹിക സേവനങ്ങൾ നൽകിവരുന്ന ഡോ ചെറിയാനെ ആദരിച്ചു. ബഹ്‌റൈൻ ആരോഗ്യ മന്ത്രിയുടെ പ്രതിനിധിയായി പങ്കെടുത്ത ഡോ: ഫാത്തിമ ഹുബൈൽ ഡോ ചെറിയാന് സർവീസ് എക്സ്ല്ലൻസ് അവാർഡ് സമ്മാനിച്ചു.
ആരോഗ്യ രംഗത്ത് പ്രവാസികൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ആവശ്യകതയെ ക്കുറിച്ചും ഇത്തരം മെഡിക്കൽ പ്രവർത്തനങ്ങൾ സാമൂഹിക പുരോഗതിക്ക് ഗുണകരമാണെന്നും അവാർഡ് ഏറ്റു വാങ്ങിക്കൊണ്ട് അദ്ദേഹം പറഞ്ഞു. യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വി കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫെയർ കൺവീനവർ അജ്മൽ ശറഫുദ്ധീൻ സ്വാഗതവും യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് യൂനുസ് സലിം നന്ദിയും പറഞ്ഞു.