മനാമ: ഹ്രസ്വ സന്ദര്‍ശനാർഥം ബഹ്റൈനിലെത്തിയ ഗ്ലോബല്‍ പ്രസിഡൻറ് തോമസ് മൊട്ടക്കലിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് ഭാരവാഹികൾ സ്വീകരണം നല്കി. ചടങ്ങിനോടനുബന്ധിച്ചു നടന്ന യോഗത്തില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പ്രസിഡന്റ് ജ്യോതിപണിക്കര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മോനി ഒടികണ്ടത്തില്‍ സ്വാഗതവും ട്രഷറര്‍ തോമസ് ഫിലിപ്പ് നന്ദിയും പറഞ്ഞു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് ചെയര്മാന് .എഫ്.എം.ഫൈസല്‍ ബഹ്റൈന്‍ പ്രൊവിന്‍സിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും ഭാരവാഹികളെ ഗ്ലോബല്‍ പ്രസിഡന്റിന് പരിചയപ്പെടുത്തുകയും ചെയ്തു.
വൈസ് ചെയര്പേഴ്സൻ കാത്തു സച്ചിന് ദേവ്, വൈസ് പ്രസിഡന്റ് സന്ധ്യാരാജേഷ് ,ജോ.സെക്രട്ടറി ഷൈജു കന്പ്രത്ത് എക്സി. കമ്മിറ്റിയംഗങ്ങളായ മണിക്കുട്ടന്, റിഷാദ് വലിയകത്ത്, റുമൈസ അബ്ബാസ്, ലെജിന്‍ വർഗീസ്, സജി ജേക്കബ്, മിഡില്‍ ഈസ്റ്റ് വൈസ് ചെയര്മാന് ടോണി നെല്ലിക്കന്‍, മുതിര്‍ന്ന നേതാക്കളായ സോമന്‍ബേബി, ബോബന് ഇടിക്കുള, എബ്രഹാം ജോണ്‍, ജോഷ്വ, വിമൻസ് ഫോറം പ്രതിനിനിധികളായ ഷൈമ,സുജ മോനി എന്നിവര്‍ പങ്കെടുത്തു.