മനാമ: ഐ.സി.എഫ് ഹെൽത്തിറിയം ക്യാമ്പയിനിന്റെ ഭാഗമായി മുഹറഖ് സെൻട്രൽ കമ്മററി സൈൻ ഒപ്ററിക്കൽസുമായി സഹകരിച്ച് നടത്തപ്പെടുന്ന നേത്ര പരിശോധനാ ക്യാമ്പിന് തുടക്കമായി. മൂന്നാഴ്ച നീണ്ടു നിൽക്കുന്ന ക്യാമ്പിന്റെ ഉൽഘാടനം സൈൻ ഒപ്ററിക്കൽസ് ഗലാലി- ക്ലീനിക്കിൽ വെച്ച് മുഹമ്മദ് കോയ മുസ്ലിയാർ നിർവ്വഹിച്ചു.
ഡോക്ടർ അമ്മാർ അൽ മഹ് മൂദ്, ഓപ്തോമെട്രിസ്റ്റ് അൻസാർ, ജിഷിദാ അബ്ദുല്ല, ഐ.സി.എഫ് നാഷണൽ നേതാക്കളായ അബ്ദുൽ ഹകീം സഖാഫി കിനാലൂർ, അബ്ദുസമദ് കാക്കടവ്, എന്നിവർ സംബന്ധിച്ചു. തികച്ചും സൗജന്യമായി നടത്തുന്ന പരിശോധനയോടെപ്പം നിരവധി ഓഫറുകളും സൈൻ ഓപ്ററിക്കൽസ് പ്രഖ്യാപിച്ചിട്ടുണ്ട്. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ക്ലീനിക്കിൽ നേരിട്ട് എത്തി പരിശോധിക്കാവുന്നതാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 17000344 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.