മനാമ: ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ‘സെലിബ്രേറ്റ് ബഹ്റൈൻ’ ഫെസ്റ്റിവലിന് തുടക്കമായി. ബഹ്റൈൻ ഉൽപന്നങ്ങൾക്ക് പ്രാധാന്യം നൽകി നടക്കുന്ന ഫെസ്റ്റിവൽ ഡിസംബർ 18 വരെ നീണ്ടുനിൽക്കും. ബഹ്റൈനിൽ ഉടനീളമുള്ള എല്ലാ ലുലു ഹൈപ്പർ മാർക്കറ്റുകളിലും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുത്ത പലചരക്ക് സാധനങ്ങൾ, ഫ്രഷ് ഫുഡ്, ഫാഷൻവെയർ, ഇലക്ട്രോണിക്സ് എന്നിവക്കും മറ്റും 70 ശതമാനംവരെ വിലക്കുറവ് ലഭിക്കും.
വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു ദാന മാളിൽ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ആർ.എച്ച്.എഫ് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയ്യിദ്, ലുലു ഡയറക്ടർ ജുസർ രൂപവാല തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. ലുലുവും നാഷനൽ ഇനിഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്മെന്റും (എൻ.ഐ.എ.ഡി) സഹകരിച്ച് നടത്തുന്ന ഫെസ്റ്റിവലിൽ നിരവധി ബഹ്റൈനി ഉൽപന്നങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രിയപ്പെട്ട ബഹ്റൈൻ ബ്രാൻഡുകളായ അൽ സെയ്ം, അവാൽ, ഫസ്കോ, എർലി എന്നിവയുടെ ഉൽപന്നങ്ങൾ ലഭിക്കും. ബഹ്റൈൻ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ശ്രദ്ധ നൽകുമെന്നുപറഞ്ഞ ലുലു ഡയറക്ടർ ജുസർ രൂപവാല, സ്വദേശിവത്കരണത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് ലുലു ബഹ്റൈനെ ജി.സി.സി തലത്തിൽ ആദരിച്ച കാര്യം ചൂണ്ടിക്കാട്ടി.
ഡിസംബർ 14ന് ലുലു റിഫയിൽ പ്രത്യേക മിഡ്നൈറ്റ് സെയിലും 15ന് ഹിദ്ദ് ലുലുവിൽ 24 മണിക്കൂർ വിൽപനയും ഉണ്ടായിരിക്കും. വിലക്കുറവിൽ പ്രിയപ്പെട്ട ഉൽപന്നങ്ങൾ വാങ്ങാനുള്ള അവസരമാണിത്.