മനാമ: പുതിയ ലോകത്തിന്റെ ആധുനിക ക്രമങ്ങളെ പരിചയപ്പെടുത്തി, കുട്ടികളിലെ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി സിജി ബഹ്റൈൻ ചാപ്റ്റർ യൂത്ത് ലീഡേഴ്സ്ഷിപ് പ്രോഗ്രാം അദ്ലിയയിലെ സൂം എജുക്കേഷൻ സെന്ററിൽ സംഘടിപ്പിച്ചു. മൂന്നു മാസക്കാലം നീണ്ടുനിൽക്കുന്ന പഠന പരിപാടിയിൽ വിവിധ സ്കിൽസ്, ടീം ബിൽഡിങ്, ക്രിയേറ്റിവ് കമ്യൂണിക്കേഷൻ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ബഹ്റൈൻ യൂനിവേഴ്സിറ്റി പ്രഫസർ ഷെമിലി പി. ജോൺ ഉദ്ഘാടനം നിർവഹിച്ചു. പരിപാടികൾ എല്ലാ വെള്ളിയാഴ്ചകളിലും വൈകീട്ട് നാലു മുതൽ ആറു വരെ അദ്ലിയ സൂം എജുക്കേഷൻ സെന്ററിൽ നടക്കും.
ഉദ്ഘാടന ചടങ്ങിൽ സിജി ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ യൂസഫ് അലി, കമാൽ മുഹിയുദ്ദീൻ, ചീഫ് കോഓഡിനേറ്റർ ഫാസിൽ താമരശ്ശേരി, പി.വി. നൗഷാദ്, മൻസൂർ പി.വി, ലൈല ഷംസുദ്ദീൻ, യാസിർ, മൂസ ആയിഷ, ഫെമിന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സിജി ബഹ്റൈൻ ചാപ്റ്റർ രക്ഷാധികാരി ഷിബു പത്തനംതിട്ട ആശംസ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 33313710, 34338436.