ബഹ്‌റൈൻ ദേശീയ ദിനാഘോഷം വർണാഭമാക്കി പ്ലഷർ റൈഡേഴ്‌സ്

New Project - 2023-12-16T165505.971

മനാമ: ബഹ്‌റൈനിലെ മോട്ടോർസൈക്കിൾ റൈഡിങ് ഗ്രൂപ്പായ പ്ലഷർ റൈഡേഴ്സിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മെഗാ റൈഡ് സംഘടിപ്പിച്ചു. വർണ്ണശബളമായ പരിപാടി രാവിലെ ഏഴു മണിക്ക് പാർലിമെന്റ് അംഗം ഡോ. ഹസൻ ഈദ് ബുഖമ്മാസ് അദാരി പാർക്കിൽ വെച്ച് ഫ്ലാഗ് ഓഫ് ചെയ്തു. സാമൂഹിക പ്രവർത്തകരായ സെയ്ദ് ഹനീഫ്, അമൽ എന്നിവർ സന്നിഹിതനായിരുന്നു.

ഏഴു മണിക്ക് തന്നെ ആരംഭിച്ച ഫ്ലാഗ് ഓഫ് ചടങ്ങിൽ എം പി നടത്തിയ തന്റെ ഹ്രസ്വമായ പ്രസംഗത്തിൽ ബഹ്‌റൈൻ ഭരണാധികാരികളെ ദേശീയ ദിനാഘോഷ വേളയിൽ ആശംസിച്ചു. കൂടാതെ ബഹ്‌റൈൻ ഭരണാധികാരികളും രാജ്യവും ഇന്ത്യൻ പൗരന്മാർക്ക് എത്ര മാത്രം പ്രിയപ്പെട്ടതാണെന്നും അദ്ദേഹം അനുസ്മരിച്ചു.

ഇന്ത്യക്കാർക്കിടയിലെ ഇത്തരം കൂട്ടായ്മകൾ മാനസികവും ശാരീരികവും ആയ ഉല്ലാസത്തിനു വളരെ നല്ലതാണെന്നും അത് രാജ്യ പുരോഗതിക്കു തന്നെ വളരെയധികം ഗുണം ചെയ്യും എന്ന് അദ്ദേഹം ഊന്നി പറഞ്ഞു.

ബഹ്‌റൈനിലെ റോഡുകളും ഗതാഗത നിയമങ്ങളും മോട്ടോർസൈക്കിൾ റൈഡിങ്ങിന് പൂർണ്ണ സുരക്ഷിതമാണെന്നും മോട്ടോർസൈക്കിൾ ലൈസൻസും സ്വന്തമായി മോട്ടോർസൈക്കിളും ഉള്ള ഏതു റൈഡറിനും ഗ്രൂപ്പിൽ അംഗം ആകാം എന്നും പ്ലെഷർ റൈഡേഴ്‌സ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!