സമസ്ത ഉമ്മുൽഹസം ദാറുൽ ഉലൂം മദ്റസ ദേശീയ ദിനം ആഘോഷിച്ചു

WhatsApp Image 2023-12-19 at 4.41.48 PM

സമസ്ത ബഹ്റൈൻ ഉമ്മുൽഹസം ഏരിയ ദാറുൽ ഉലൂം മദ്റസ ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു. ശാദ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കോഡിനേറ്റർ ബഷീർ ദാരിമി എരുമാട് സ്വാഗതം പറഞ്ഞു. മജീദ് ഫൈസി അദ്യക്ഷത വഹിച്ചു. ജനറൽ സെകട്ടറി ഇസ്മായിൽ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു.

“ബഹ്റൈൻ നമ്മുടെ പോറ്റുമ്മ”എന്ന ശീർശകത്തിൽ മുഹമ്മദ് മാസ്റ്റർ വിഷയാവതരണം നടത്തി. ശേഷം ഗസ്സാലി (കിംസ് ഹോസ്പിറ്റൽ), കെ എം സി സി ബഹ്‌റൈൻ കണ്ണൂർ ജില്ലാ സെക്രട്ടറി ലത്തീഫ് ചെറുകുന്ന്, ഇർഫാദ് മൗലവി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ശേഷം ബഹ്റൈനിലെ ഭരണകൂടങ്ങൾക്ക് വേണ്ടിയും സ്വദേശികളും വിദേശികളുമായ ജന ലക്ഷങ്ങൾക്ക് വേണ്ടിയും ജന്മനാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പിടഞ്ഞു വീഴുന്ന ഫലസ്തീനിലെ ജനതക്ക് വേണ്ടിയും പ്രധാന അദ്യാപകൻ ബഷീർ ദാരിമിയുടെ നേതൃത്വത്തിൽ കുരുന്നുകൾ പ്രാർത്ഥനയും കൂടാതെ വിവിധയിനം കലാപരിപാടികളും അവതരിപ്പിച്ചു. ഹമീദ് നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!