മനാമ: ബഹ്റൈന്‍ ദേശീയ ദിനം വിവിധ പരിപാടികളോടെ ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ സമുചിതമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് നടന്ന പ്രത്യേക ഹെല്‍ത്ത് പാക്കേജ് ആയിരത്തോളം പേര് പ്രയോജനപ്പെടുത്തി.
പാക്കേജ് പ്രകാരം, 52ാമത് ദേശീയ ദിനം പ്രമാണിച്ച് 52 ലാബ് ടെസ്റ്റുകള്‍ 5.2 ദിനാറിന് നല്കി. ഇതോടൊപ്പം സൗജന്യ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും ബി.പി, ബി.എം.ഐ പരിശോധനയും നല്കി.
ദേശീയ ദിനത്തോടനുബന്ധിച്ച് ഷിഫ അല്‍ ജസീറ ആശുപത്രി ദീപങ്ങളാല്‍ അലംകൃതമാക്കിയിരുന്നു. ആഘോഷത്തിന്റെ സമാപനമായി ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് കേക്ക് മുറിച്ചു. മെഡിക്കല്‍ ഡയറക്ടള് ഡോ. സല്മാന് ഗരിബ് സംസാരിച്ചു.