bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ സ്കൂൾ 2023-26 വർഷത്തെ ഭരണസമിതി അധികാരമേറ്റു

New Project - 2023-12-22T142544.455

മനാമ: ഇന്ത്യൻ സ്കൂൾ 2023 -2026 വർഷത്തേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അധികാരമേറ്റു. ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി രാജപാണ്ഡ്യൻ വരദ പിള്ള, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ മിഥുൻ മോഹൻ, ബോണി ജോസഫ്, ബിജു ജോർജ്, കണ്ടിന്യൂയിറ്റി അംഗം മുഹമ്മദ് നയാസ് ഉല്ല, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവരാണ് സ്ഥാനമേറ്റത്.

 

ഇന്ത്യൻ സ്കൂൾ ഇസ ടൗൺ കാമ്പസിലെ ജഷൻമാൾ ഓഡിറ്റോറിയത്തിൽ ബുധനാഴ്ച വൈകിട്ട് നടന്ന ചടങ്ങിൽ തൊഴിൽ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി അഹമ്മദ് ജെ അൽ ഹൈക്കി മുഖാതിഥിയായിരുന്നു. ഒമ്പതു വർഷത്തെ സേവനത്തിനു ശേഷം സ്ഥാനമൊഴിയുന്ന സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ അധ്യക്ഷനായിരുന്നു. പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, ഭരണസമിതി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്,പ്രേമലത എൻ എസ്, രാജേഷ് എം എൻ,മുഹമ്മദ് ഖുർഷിദ് ആലം,മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസി എന്നിവരെ മെമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന മുൻ വൈസ് ചെയർമാൻ ജയഫർ മൈദാനി, ഭരണസമിതി അംഗങ്ങളായ അജയകൃഷ്ണൻ വി, സജി ജോർജ്, ദീപക് ഗോപാലകൃഷ്ണൻ എന്നിവർക്ക് വേണ്ടി മുൻ ചെയർമാൻ മെമന്റോ സ്വീകരിച്ചു. പ്രോഗ്രസീവ് പേരന്റ്സ് അലയൻസ് (പി പി എ) രക്ഷാധികാരി മുഹമ്മദ് ഹുസൈൻ മാലിം, കൺവീനർ വിപിൻ പി എം, മുൻ സ്‌കൂൾ ചെയർമാൻമാരായ പി വി രാധാകൃഷ്ണ പിള്ള, ഡോ പി വി ചെറിയാൻ തുടങ്ങി ഒട്ടേറേ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. നേരത്തെ പ്രൗഡ ഗംഭീരമായ ചടങ്ങിൽ പ്രിൻസിപ്പൽ വി ആർ പളനിസ്വാമി സ്വാഗതം പറഞ്ഞു.

 

ഡിസംബർ 18നു പുതിയ ഭരണസമിതിയും മുൻ ഭരണസമിതിയും സംയുക്ത യോഗം ചേർന്ന് പുതിയ ചെയർമാനെയും കണ്ടിന്യൂയിറ്റി അംഗത്തെയും തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് പ്രിൻസിപ്പൽ വി ആർ പളനിസ്വാമി അറിയിച്ചു. വളരെയധയികം പ്രതിസന്ധികളെ വിജയകരമായി തരണം ചെയ്യാൻ സ്കൂൾ മുൻ ഭരണസമിതിക്ക് സാധിച്ചുവെന്നും പുതിയ ഭരണ സമിതിക്ക് സ്കൂളിനെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാൻ സാധിക്കട്ടെയെന്നും വി ആർ പളനിസ്വാമി ആശംസിച്ചു.

 

സ്ഥാനമൊഴിയുന്ന പ്രിൻസ് നടരാജൻ തന്റെ പ്രസംഗത്തിൽ സ്കൂളിന് നൽകിയ മികച്ച പിന്തുണയിൽ ഏവർക്കും നന്ദി അറിയിച്ചു.കഴിഞ്ഞ 9 വർഷ കാലയളവിൽ സ്കൂൾ തരണം ചെയ്ത പ്രതിസന്ധികളെയും നേട്ടങ്ങളേയും അദ്ദേഹം എടുത്തുപറഞ്ഞു.ഈ കാലയളവിൽ സ്കൂൾ കൈവരിച്ച അക്കാദമിക മികവും സമ്പത്തിക സ്ഥിരതയും ഇടപാടുകളിലെ സുതാര്യതയും അഭിമാനകരമായ നേട്ടങ്ങളാണെന്ന് പ്രിൻസ് നടരാജൻ പറഞ്ഞു. കൂടുതൽ ഉയരങ്ങളിലേക്ക് സ്കൂളിനെ നയിക്കാൻ പുതിയ ഭരണ സമിതിക്ക് ഏവരുടെയും പിന്തുണയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

 

സ്ഥാനമേൽക്കുന്ന ചെയർമാൻ ബിനു മണ്ണിലിന് പ്രിൻസിപ്പൽ വി ആർ പളനിസ്വാമി സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യാതിഥി അഹമ്മദ് ജെ അൽ ഹൈക്കി ബാഡ്ജ് അണിയിച്ചു. തുടർന്ന് ബിനു മണ്ണിൽ മറ്റു ഭരണ സമിതി അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.തന്റെ മറുപടി പ്രസംഗത്തിൽ ബിനു മണ്ണിൽ സ്കൂളിന്റെ പുതിയ ഭരണസമിതിക്ക് സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നു ലഭിച്ച വമ്പിച്ച പിന്തുണയ്ക്കു ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞു.അക്കാദമിക മികവിന്റെ പുതിയ തലങ്ങളിലേക്ക് സ്കൂളിനെ നയിക്കുമെന്നും സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ ഉന്നമനവും സുതാര്യമായ സമ്പത്തിക ഇടപാടുകളും ഉറപ്പാക്കുമെന്നും ബിനു മണ്ണിൽ പറഞ്ഞു.

 

ഇന്ത്യൻ സ്കൂൾ മുൻ സെക്രട്ടറി സജി ആന്റണി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ ആശംസകൾ അർപ്പിച്ചു. നീതിപൂർവകമായ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ച റിട്ടേണിങ് ഓഫീസർമാരായ അഡ്വ വി കെ തോമസ്, മുഹമ്മദ് സലിം, അനീഷ് അഴീക്കൽ ശ്രീധരൻ എന്നിവരെ ചടങ്ങിൽ മെമെന്റോ നൽകി ആദരിച്ചു. സ്കൂൾ സിക്രട്ടറി രാജപാണ്ഡ്യൻ വരദ പിള്ള നന്ദി പറഞ്ഞു. നേരത്തെ ദേശീയ ഗാനത്തോടെ പരിപാടി ആരംഭിച്ചു. വിശുദ്ധ ഖുറാൻ പാരായണത്തിനു ശേഷം മുഖാതിഥി ദീപം തെളിയിച്ചു. സ്കൂൾ പ്രാർത്ഥന നടന്നു. വിദ്യാർത്ഥികളുടെ നൃത്തപരിപാടികളും അരങ്ങേറി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!