കെ.​സി.​എ ​ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ 2023 ഗ്രാൻഡ് ഫിനാലെ 29ന്; ഇ​ഷ ആ​ഷി​ക് ക​ലാ​തി​ല​കം, ജൊ​ഹാ​ൻ സിബു ജോ​ർ​ജ് ക​ലാ​പ്ര​തി​ഭ

New Project - 2023-12-24T132352.662

മ​നാ​മ: കെ.​സി.​എ എ​ല്ലാ വ​ർ​ഷ​വും കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​വ​രു​ന്ന കൗ​മാ​ര ക​ല​ക​ളു​ടെ വ​സ​ന്തോ​ത്സ​വ​മാ​യ ക​ലാ-​സാ​ഹി​ത്യ, സം​സ്കാ​രി​ക ഉ​ത്സ​വം “ബി.​എ​ഫ്‌.​സി – കെ.​സി.​എ ദി ​ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ 2023” ഗ്രാ​ൻ​ഡ് ഫി​നാ​​ലെ 29ന് ​ന​ട​ക്കു​മെ​ന്ന് കെ.​സി.​എ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഒ​രു മാ​സം നീ​ണ്ടു​നി​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ 800 ഇ​ൽ അ​ധി​കം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. പ്രാ​യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഞ്ച്‌ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചാ​ണ് മ​ൽ​സ​രം ന​ട​ത്തി​യ​ത്. എ​ല്ലാ ഗ്രൂ​പ്പു​ക​ളി​ലു​മാ​യി ഏ​ക​ദേ​ശം 150 ഇ​ൽ അ​ധി​കം മ​ത്സ​ര ഇ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു.

12 സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ൾ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യും, അ​വാ​ർ​ഡു​ക​ൾ, ട്രോ​ഫി​ക​ൾ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ​യു​ടെ വി​ത​ര​ണ​വും 29ന് ​വൈ​കു​ന്നേ​രം 5.30 ന് ​ന​ട​ക്കും. ന​ടി അ​ഞ്ചു മേ​രി തോ​മ​സ് അ​വാ​ർ​ഡു​ദാ​നം നി​ർ​വ​ഹി​ക്കു​മെ​ന്ന് ഇ​ന്ത്യ​ൻ ടാ​ല​ന്റ് സ്കാ​ൻ ചെ​യ​ർ​മാ​ൻ റോ​യ് സി. ​ആ​ൻ​റ​ണി അ​റി​യി​ച്ചു. പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ട്ടി​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കും.

 

ക​ലാ​തി​ല​കം പ​ട്ടം 82 പോ​യ​ന്റു നേ​ടി ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ ഇ​ഷ ആ​ഷി​കും ക​ലാ​പ്ര​തി​ഭ പ​ട്ടം 63 പോ​യ​ന്റു​മാ​യി ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ ജൊ​ഹാ​ൻ സി​ബു ജോ​ർ​ജും ക​ര​സ്ഥ​മാ​ക്കി.​ഗ്രൂ​പ്പ് 1 ചാ​മ്പ്യ​ൻ​ഷി​പ് അ​വാ​ർ​ഡ് 65 പോ​യ​ന്റു​മാ​യി ഏ​ഷ്യ​ൻ സ്കൂ​ളി​ലെ അ​ക്ഷി​ത വൈ​ശാ​ഖ് നേ​ടി​യ​പ്പോ​ൾ, ഗ്രൂ​പ് 2 ചാ​മ്പ്യ​ൻ​ഷി​പ് അ​വാ​ർ​ഡ് 72 പോ​യ​ന്റു​മാ​യി ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ നി​ന്നു​ള്ള ആ​രാ​ധ്യ ജി​ജേ​ഷ് ക​ര​സ്ഥ​മാ​ക്കി. ഗ്രൂ​പ്പ് 4 ചാ​മ്പ്യ​ൻ​ഷി​പ് അ​വാ​ർ​ഡ് 52 പോ​യ​ന്റു​മാ​യി ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ ന​ക്ഷ​ത്ര രാ​ജ് സി. ​ക​ര​സ്ഥ​മാ​ക്കി. ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ ഇ​ഷി​ക പ്ര​ദീ​പ് ആ​ണ് 65 പോ​യ​ൻ​റ് നേ​ടി ഗ്രൂ​പ് 5 ചാ​മ്പ്യ​ൻ​ഷി​പ്പി​ന് അ​ർ​ഹ​യാ​യ​ത്.

 

കെ.​സി.​എ അം​ഗ​ങ്ങ​ളാ​യ കു​ട്ടി​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക കെ.​സി.​എ ഗ്രൂ​പ് ചാ​മ്പ്യ​ൻ​ഷി​പ് അ​വാ​ർ​ഡ് ജോ​യ​ൻ സി​ജോ (ഗ്രൂ​പ്പ്-2, പോ​യ​ന്റ് 59, ഇ​ന്ത്യ​ൻ സ്കൂ​ൾ), ശ്രേ​യ സൂ​സ​ൻ സ​ക്ക​റി​യ (ഗ്രൂ​പ്-4, പോ​യ​ന്റ് 73, ഇ​ന്ത്യ​ൻ സ്കൂ​ൾ), സ​ർ​ഗ സു​ധാ​ക​ര​ൻ (ഗ്രൂ​പ് 5 പോ​യ​ൻ​റ് 44, ഇ​ന്ത്യ​ൻ സ്കൂ​ൾ) എ​ന്നി​വ​ർ ക​ര​സ്ഥ​മാ​ക്കി. ഗ്രൂ​പ് 1 & 3 യി​ൽ ആ​രും കെ.​സി.​എ സ്പെ​ഷ​ൽ ഗ്രൂ​പ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് അ​ർ​ഹ​ത നേ​ടി​യി​ല്ല.“നാ​ട്യ​ര​ത്‌​ന അ​വാ​ർ​ഡി​ന് നൃ​ത്ത മ​ത്സ​ര​ങ്ങ​ളി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ ഇ​ഷി​ക പ്ര​ദീ​പ് 47പോ​യ​ന്റു നേ​ടി അ​ർ​ഹ​യാ​യി.

 

ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ ശ്രേ​യ സൂ​സ​ൻ സ​ക്ക​റി​യ ഗാ​നാ​ലാ​പ​ന വി​ഭാ​ഗ​ത്തി​ൽ നി​ന്ന് 58 പോ​യ​ന്റു​മാ​യി സം​ഗീ​ത ര​ത്‌​ന അ​വാ​ർ​ഡ് നേ​ടി.​സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ക്കു​ന്ന സാ​ഹി​ത്യ ര​ത്‌​ന അ​വാ​ർ​ഡ് ഏ​ഷ്യ​ൻ സ്‌​കൂ​ളി​ലെ ഷൗ​ര്യ ശ്രീ​ജി​ത് (48 പോ​യ​ന്റ്) ക​ര​സ്ഥ​മാ​ക്കി.ആ​ർ​ട്സ് ആ​ൻ​ഡ് ക്രാ​ഫ്റ്റ്സ് വി​ഭാ​ഗ​ത്തി​ൽ നി​ന്ന് 33 പോ​യ​ന്റു​മാ​യി ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ ദി​യ അ​ന്ന സ​നു ക​ലാ​ര​ത്‌​ന അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​യി.​മി​ക​ച്ച നൃ​ത്ത അ​ധ്യാ​പ​ക അ​വാ​ർ​ഡും മി​ക​ച്ച സം​ഗീ​ത അ​ധ്യാ​പ​ക അ​വാ​ർ​ഡും ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ പ്ര​ഖ്യാ​പി​ക്കും.​ക​ഴി​ഞ്ഞ വ​ർ​ത്തേ ക്കാ​ളും കൂ​ടു​ത​ൽ പ​ങ്കാ​ളി​ത്തം ഈ ​വ​ർ​ഷ​മു​ണ്ടാ​യെ​ന്ന് കെ.​സി.​എ പ്ര​സി​ഡ​ന്റ് നി​ത്യ​ൻ തോ​മ​സ് പ​റ​ഞ്ഞു.​പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നു ക്രി​സ്റ്റി പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!