മനാമ: മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനംചെയ്ത നേര് എന്ന സിനിമയുടെ വിജയം ആഘോഷമാക്കിയിരിക്കുകയാണ് ബഹ്റൈൻ മോഹൻലാൽ ആരാധകരുടെ കൂട്ടായ്മയായ ലാൽകെയേഴ്സ് ബഹ്റൈൻ.
മനാമ അൽ ഹംറ തിയറ്ററിൽ നടന്ന ഷോയിൽ കാണികൾക്ക് ലാൽകെയേഴ്സിന്റെ 2024ലെ കലണ്ടർ നൽകിയും മധുരം പങ്കിട്ടും ലാൽകെയേഴ്സ് അംഗങ്ങൾ സന്തോഷം പങ്കുവെച്ചു.
ലാൽകെയേഴ്സ് ബഹ്റൈൻ പ്രസിഡന്റ് എഫ്.എം. ഫൈസൽ, സെക്രട്ടറി ഷൈജു കമ്പ്രത്ത്, ട്രഷറർ അരുൺ ജി. നെയ്യാർ, തോമസ് ഫിലിപ്പ്, ജെയ്സൺ, ഗോപേഷ് അടൂർ, ബിപിൻ, വിഷ്ണു വിജയൻ, അഖിൽ, സുബിൻ, വൈശാഖ് എന്നിവർ നേതൃത്വം നൽകി.