മനാമ: കേരള രാഷ്ട്രീയത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് അപചയം ഉണ്ടായ കാലത്ത് ഫീനിക്സ് പക്ഷിയെ പോലെ ഉണർന്ന് എഴുന്നേൽക്കാനും, തിരികെ അധികാരത്തിൽ വരുവാനും ലീഡർ കെ കരുണാകരൻ നേതൃത്വം നൽകിയ കാലഘട്ടത്തിൽ സാധിച്ചത് കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുമായി അദ്ദേഹത്തിന് ഉണ്ടായിരുന്ന ആഴത്തിൽ ഉള്ള ബന്ധം മൂലം ആയിരുന്നു എന്ന് ഒഐസിസി യുടെ ആഭിമുഖ്യത്തിൽ കെ കരുണാകരന്റെ പതിമൂന്നാം ചരമദിനത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു.
കേരളത്തിൽ ഇന്ന് കാണുന്ന വികസനപ്രവർത്തങ്ങൾക്ക് അടിത്തറ പാകിയ നേതാവ് ആയിരുന്നു അദ്ദേഹം.പ്രവർത്തകരെ മനസ്സിലാക്കുവാനും, കഴിവുള്ള ആളുകളെ നേതൃത്വ നിരയിലേക്ക് കൊണ്ട് വരുവാനും അദ്ദേഹത്തിൽ കാലഘട്ടത്തിൽ സാധിച്ചിട്ടുണ്ട് എന്നും നേതാക്കൾ അഭിപ്രായപെട്ടു. ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താ നം അധ്യക്ഷത വഹിച്ച യോഗം ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു. ഒഐസിസി ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, വൈസ് പ്രസിഡന്റ് രവി കണ്ണൂർ, സെക്രട്ടറി ജവാദ് വക്കം എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.ഒഐസിസി നേതാക്കളായ ജെയിംസ് കുര്യൻ, പി കെ പ്രദീപ്, അഡ്വ. ഷാജി സാമൂവൽ, ജേക്കബ് തേക്ക്തോട്, അലക്സ് മഠത്തിൽ, സൽമാനുൽ ഫാരിസ്, ബൈജു ചെന്നിത്തല, രവി പേരാമ്പ്ര, കുഞ്ഞുമുഹമ്മദ്,ഷീജ നടരാജൻ എന്നിവർ നേതൃത്വം നൽകി.