bahrainvartha-official-logo
Search
Close this search box.

ദാറുൽ ഈമാൻ മദ്‌റസ വാർഷികം: വിപുലമായ സ്വാഗത സംഘം രൂപവൽക്കരിച്ചു

IMG-20231227-WA0014(1)

മനാമ: ദാറുല്‍ ഈമാൻ മദ്രസകളുടെ 24 ആം വാര്‍ഷികാഘോഷ പരിപാടികളുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപവൽക്കരിച്ചു പ്രവർത്തനം ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. പഠനത്തോടൊപ്പം കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ കൂടി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് സ്വാഗതസംഘ രൂപവൽക്കരണ യോഗത്തിൽ അധ്യക്ഷത വഹിച്ച പ്രിൻസിപ്പൽ സഈദ് റമദാൻ നദ്‌വി പറഞ്ഞു. മൂല്യവത്തായതും സാമൂഹികപ്രസക്തിയുള്ളതുമായ വിഷയങ്ങളെ ആസ്പദിച്ചുകൊണ്ടുള്ള കലാവിഷ്കാരങ്ങളാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മുഴുവൻ കുട്ടികളെയും ചിട്ടയായ പരിശീലനത്തിലൂടെ അധ്യാപകർ തന്നെയാണ് പരിപാടികൾക്കായി ഒരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

സ്വാഗതസംഘം ജനറൽ കൺവീനർ ആയി വി.കെ അനീസ്, കൺവീനർമാരായി അബ്ദുൽ ആദിൽ, റഷീദ സുബൈർ എന്നിവരെയും തെരഞ്ഞടുത്തു. വിഭവ സമാഹരണം കൺവീനറായി അഹ്‌മദ്‌ റഫീഖ് (വിഭവ സമാഹരണം – കൺവീനർ), റഫീഖ് അബ്ദുല്ല, അബ്ദുൽ മജീദ് തണൽ, നൗഷാദ് അമ്മാനത്ത്, നൗഫൽ അടാട്ടിൽ, നിയാസ് കണ്ണിയൻ (അംഗങ്ങൾ), യൂനുസ് സലിം (കൺവീനർ – പ്രോഗ്രാം), ഫസീല യൂനുസ്, ലുലു അബ്ദുൽ ഹഖ്, അബ്ദുൽ ഹഖ്, സൗദ പേരാമ്പ്ര, ബുഷ്‌റ അബ്ദുൽ ഹമീദ്, ഫായിസ മങ്ങാട്ടിൽ, ഫർസാന സുബൈർ, ഹേബ ഷക്കീബ്, നദീറ ഷാജി, ശൈമില നൗഫൽ, ഷബീഹ ഫൈസൽ, ഷംല ഷെരീഫ്, സകിയ ഷമീർ, സോന സക്കരിയ, ഫാത്തിമ സാലിഹ്, ഷിഫ സാബിർ, ഫസീല മുസ്തഫ (അംഗങ്ങൾ), നൗമൽ റഹ്‌മാൻ (കൺവീനർ – വളണ്ടിയർ), അസ്റ അബ്ദുല്ല, സലാഹുദ്ദീൻ (അസിസ്റ്റന്റ് കൺവീനർമാർ), ഫൈസൽ ടി.വി (കൺവീനർ – റിഫ്രഷ്മെന്റ്), ഫാറൂഖ് വി.പി (അസി. കൺവീനർ), അലി അഷ്‌റഫ് (കൺവീനർ – സ്റ്റേജ്), അബ്ദുൽ ഗഫൂർ മൂക്കുതല (കൺവീനർ – വേദിയൊരുക്കം), സുബൈർ എം.എം (കൺവീനർ – ഗസ്റ്റ് മാനേജ്‌മെന്റ്), എ.എം.ഷാനവാസ് (അസിസ്റ്റന്റ് കൺവീനർ), ജമാൽ ഇരിങ്ങൽ (കൺവീനർ – മീഡിയ), അബ്ബാസ് മലയിൽ (കൺവീനർ – പ്രചാരണം), സബീന അബ്ദുൽഖാദർ, നാസ്നിൻ അൽത്താഫ് (കൺവീനർമാർ), ബദ്റുദ്ധീൻ (കൺവീനർ – ലോജിസ്റ്റിക് & മെമന്റോ), മുഹമ്മദ് മുഹിയുദ്ധീൻ (കൺവീനർ – സുവനീർ), ജുനൈദ് (കൺവീനർ) എന്നിവർക്കാണ് മറ്റു വകുപ്പുകളുടെ ചുമതല.

 

യോഗത്തിൽ ദാറുൽ ഈമാൻ വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി സുബൈർ എം.എം, മനാമ മദ്രസ പി.ടി.എ കമ്മിറ്റി പ്രസിഡന്റ് റഫീഖ് അബ്ദുല്ല, റിഫ പി.ടി.എ പ്രസിഡന്റ് അദ്ബുൽ ആദിൽ എന്നിവർ ആശംസാ പ്രസംഗം നടത്തി. മദ്രസ അഡ്മിനിസ്ട്രേറ്റർ എ.എം.ഷാനവാസ് സ്വാഗതവും അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!