മനാമ: ബഹ്‌റൈനിലെ കലാസാംസ്‌ക്കാരിക സംഘടനയായ സെവൻആർട്സ് കൾച്ചറൽ ഫോറം പുതുവത്സരം വിപുലമായി ആഘോഷിച്ചു. അദ്ലിയ ഓറ ആർട്സിൽ സംഘടിപ്പിച്ച ആഘോഷത്തിൽ പ്രസിഡന്റ് ജേക്കബ്ബ് തേക്കുതോട്, ജനറൽ സെക്രട്ടറി രഞ്ജീവ് ലക്ഷ്മൺ, ചെയർമാൻ മനോജ്‌മയ്യന്നൂർ, എന്റർടൈമെന്റ് സെക്രട്ടറി ബൈജു മലപ്പുറം തുടങ്ങിയവർ പുതുവത്സാരാശംസകൾ നേർന്നു സംസാരിച്ചു.
ചെമ്പൻ ജലാൽ, നാസർ മഞ്ചേരി, എം സി പവിത്രൻ, ജോസ്മിലാലു, രാജീവ്‌തുറയൂർ, സത്യൻകാവിൽ, സുമൻ സഫറുള്ള,തോമസ്സ് ഫിലിപ്പ്, ജയേഷ്താന്നിക്കൽ, ഡാനിയൽ പാലത്തുംപാട്ട്, മീനാക്ഷി, മിനിറോയ്, മുബീന മൻഷീർ, ബബിജിത്ത്കണ്ണൂർ, സ്മിത മയ്യന്നൂർ, റോയ്മാത്യു, സുമിഫിലിപ്പ്, നിഷ ബബിജിത് ,അബ്ദുൾമൻഷീർ, റസിയ സുമൻ തുടങ്ങിയവർ നേതൃത്വം നൽകി.