മനാമ: യുവ ഫുട്ബോൾ പ്രതിഭകളുടെ സമഗ്രമായ വികസനത്തിനായി പ്രവർത്തിക്കുന്ന ഗ്രോ ഫുട്ബോൾ അക്കാദമിയുടെ സാങ്കേതിക ഉപദേശകനായി ഐ എസ് എൽ ഈസ്റ്റ് ബംഗാൾ കോച്ചും എ.എഫ്.സി പ്രോ ലൈസൻസ് ഹോൾഡറുമായ കോച്ച് ബിനോ ജോർജിനെ നിയമിച്ചു. ഇതോടെ ബഹ്റൈനിലെയും ജിസിസിയിലെയും പ്രവർത്തനങ്ങൾ വിപുലീകരിക്കുകയാണെന്നും ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സാധ്യമായ എല്ലാ ക്ലബ്ബുകളിലെയും കുട്ടികൾക്ക് ഐഎസ്എല്ലിൽ എത്താനുള്ള സാഹചര്യം ഒരുക്കുമെന്നും ബഹ്റൈനിലെ കുട്ടികൾക്കായി കേരള ബ്ലാസ്റ്റേഴ്സിലേക്ക് ട്രയൽ സെക്ഷൻ ഉടൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര ക്ലബ്ബുകളിൽ കുട്ടികൾക്ക് അവസരങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളും നടത്തുകയാണെന്നാണ് ഗ്രോ ഫുട്ബോൾ അക്കാദമി പ്രസിഡന്റും ഗ്രോ സ്പോർട്സ് മാനേജിങ് ഡയറക്ടറുമായ ഷബീർ പറഞ്ഞു. വിദേശ താരം ഗബ്രിയേൽ ഗ്രോ ആണ് അക്കാദമിയുടെ മുഖ്യ പരിശീലകൻ ഫിസിയോതെറാപ്പിസ്റ്റും യൂത്ത് ഹെഡ് കോച്ചുമായ മുഹമ്മദ് പട്ല, ഗ്രാസ് റൂട്ട് ഹെഡ് കോച്ച് ഷഹസാദ് എന്നിവരും അക്കാദമിയില്‍ പ്രവർത്തിക്കുന്ന. ബിനോ ജോർജ്, ഗ്രോ ഫുട്ബോൾ അക്കാദമി ഭാരവാഹികളായ അബ്ദുള്ള, ഷബീർ, നൗഫൽ, മുഖ്യ പരിശീലകൻ ഗബ്രിയേൽ എന്നിവരും വാര്‍ത്ത സമ്മേളനത്തിൽ പങ്കെടുത്തു.