bahrainvartha-official-logo
Search
Close this search box.

പുതുവത്സരദിന നിറവിൽ വോയ്സ് ഓഫ് ബഹ്റൈൻറെ സഹായഹസ്തം

WhatsApp Image 2024-01-02 at 5.46.55 PM

മനാമ: വോയ്‌സ് ഓഫ് ബഹറൈൻ പുതുവത്സര ദിനം മനാമയിലുള്ള ലേബർ ക്യാമ്പിലെ സഹോദരങ്ങൾക്കൊപ്പം ആഘോഷിച്ചു. ലേബർ ക്യാമ്പിലെ 60 ഓളം വരുന്ന സഹോദരങ്ങൾക്ക് അവശ്യസാധനങ്ങൾ ഉൾപ്പെടുന്ന ഭക്ഷണ കിറ്റ് വിതരണം ചെയ്തു. കൂടാതെ ക്യാമ്പിലുള്ള എല്ലാവർക്കും തണുപ്പിനെ പ്രതിരോധിക്കാനുള്ള ഇയർ മഫ്ലറുകളും, മധുരവും വിതരണം ചെയ്തുകൊണ്ട് പുതുവർഷത്തിന് നന്മയുള്ള പ്രവർത്തനത്തോടെ തുടക്കം കുറിക്കാൻ സാധിച്ചതിൽ വോയിസ് ഓഫ് ബഹറൈൻ ഭാരവാഹികൾ സന്തോഷം അറിയിച്ചു.

 

സാമൂഹ്യ പ്രവർത്തകരായ കാത്തു സച്ചിൻ ദേവ്, സെയ്ദ് ഹനീഫ് എന്നിവരും ചടങ്ങിൽ പങ്കാളികളായി. സഹകരിച്ച എല്ലാ വോയിസ് ഓഫ് ബഹറൈൻ മെമ്പേഴ്സിനും പ്രസിഡന്റ്‌ പ്രവീൺ കുമാർ നന്ദ രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!