മനാമ: സമസ്ത ബഹ്റൈൻ പുണ്യ മാസമായ റമളാനിന് മുന്നോടിയായി പ്രഖ്യാപിച്ച ത്രൈമാസ കാമ്പയിന് പ്രൗഡോജ്വലമായ സദസ്സിൽ ഡോ. സാലിം ഫൈസി കൊളത്തൂർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്ലിമീൻ മദ്റസ കമ്മിറ്റിയുടെ കീഴിൽ വിവിദങ്ങളായ പരിപാടികളാണ് സംഘടിപ്പിക്കുന്നത് .
സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ് ഹാഫിള് ശറഫുദ്ധീൻ മൗലവിയുടെ പ്രാർത്ഥനയോടെ തുടക്കം കുറിച്ച സംഗമത്തിൽ വർക്കിംഗ് പ്രസിഡന്റ് വി.കെ കുഞ്ഞഹമദ് ഹാജി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് സഹിബ് സ്വാഗതവും ഫാസിൽ വാഫി നന്ദിയും പറഞ്ഞു. സമസ്ത ബഹ്റൈൻ ട്രഷറർ നൗശാദ് ഹമദ് ടൗൺ , മുൻകാല പ്രവർത്തകനും , മദ്റസ അധ്യാപകനുമായ ആവള മൊയ്തു മുസ്ലിയാർ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. പ്രോഗ്രാം കൺവീനർ അശ്റഫ് അൻവരി ചേലക്കര കാമ്പയിനിലെ പരിപാടികളെ സദസ്സിന് പരിചയപ്പെടുത്തി.
ചരിത്രവും ഇബാദത്തും തമ്മിലുള്ള ബന്ധം തന്റെ സരളമായ ശൈലിയിൽ ഉദ്ഘാടന ഭാഷണ മദ്ധ്യേ സദസ്സിന് ബോധ്യപ്പെടുത്തി കൊടുത്തു. ക്യാമ്പയിന്റെ ഭാഗമായി ജനുവരി 8 തിങ്കൾ രാത്രി 8 30ന് കേരളത്തിലെ സമസ്തയുടെ ആത്മീയ മജ്ലിസുകൾക്ക് നേതൃത്വം നൽകുന്ന ഏലംകുളം ബാപ്പു മുസ്ലിയാരുടെ നേതൃത്വത്തിൽ മജ്ലിസുന്നൂർ ആത്മീയ മജ്‌ലിസും ജനുവരി 12 രാവിലെ 8 മണിക്ക് മെഗാ മെഡിക്കൽ ക്യാമ്പ്, രാത്രി 8 മണിക്ക് ആരോഗ്യ സെമിനാർ എന്നിവ നടത്തപ്പെടും എന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് +973 3345 0553 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.