മനാമ: ഇന്ത്യൻ ഇസ്ലാഹി സെന്ററും സൈറോ ഫുട്ബോൾ അക്കാദമിയും ചേർന്ന് അൽ അഹ്‌ലി ക്ലബ്ബ് സിഞ്ചിൽ വച്ച് കുട്ടികൾക്കായുള്ള ഫുട്ബോൾ ട്രെയിനിങ്ങ് ക്യാമ്പിന് തുടക്കം കുറിച്ചു. ബഹ്റൈൻ നാഷണൽ ക്രിക്കറ്റ് താരം മുഹമ്മദ് ബാസിൽ കിക്കോഫ് ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്‌തു. റഹ്മത്ത് അലി (സൈറോ അക്കാദമി), പ്രസിഡിയം അലങ്കരിച്ചു. ഒട്ടനവധി വിദ്യാർത്ഥികളും രക്ഷിതാക്കളും അൽ അഹ്ലി ക്ലബ് ഗ്രൗണ്ടിൽ ഒത്തുചേർന്നു.
ഇസ്ലാഹി സെന്ററിന്റെ സ്പോർട്സ് കോഡിനേറ്റർ മാരായ മുംനാസ് കണ്ടോത്ത്, ആഷിഖ് എൻ പി, റമീസ് കരീം, ഫാസിൽ കുന്നത്തേടത്ത്, പ്രസൂൺ ഖാദർകുട്ടി, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി ഐ.ഐ.
സി.പ്രസിഡന്റ് ഹംസ മേപ്പാടിയോടൊപ്പം ജൻസിർ മന്നത്,സിറാജ് മേപ്പയൂർ,അഫ്സൽ എസ് പി,നാസർ അബ്ദുൽ ജബ്ബാർ എന്നിവർ ചേർന്ന് ബഹ്‌റൈൻ നാഷണൽ ക്രിക്കറ്റ് താരം മുഹമ്മദ് ബാസിലിനുള്ള മൊമെന്റോ കൈമാറി,വൈസ് പ്രസിഡണ്ട് മാരായ അബ്ദുല്ല താവോട്ട്, ഷാജഹാൻ ചതുരല,ട്രഷറർ സഫീർ കെ.കെ,ലേഡീസ് വിംഗ് പ്രസിഡണ്ട് സലീന റാഫി ജന:സെക്രട്ടറി ഇസ്മത്ത് ജൻസീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പ്രായ പരിധി നിശ്ചയിച്ചുകൊണ്ട് വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചുകൊണ്ടാണ് പരിശീലനം നടത്തുന്നത്. അടുത്ത മൂന്ന് വെള്ളിയാഴ്ചകളിൽ ആയിട്ടാണ് തുടർ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാം എന്ന് ഭാരവാഹികൾ അറിയിച്ചു.(3545 0607, 3352 6880)