മനാമ: പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പിന്റെ 121ാമത്തെ ശാഖ മുഹറഖിൽ ജനവരി 10 ബുധനാഴ്ച പ്രവർത്തനമാരംഭിക്കുന്നു. മുഹറഖ് ഹാല ക്ലബിന് സമീപം കാർ പാർക്കിങ്ങടക്കം വിശാലമായ സൗകര്യത്തോടെയാണ് പുതിയ ബ്രാഞ്ച് പ്രവർത്തിക്കുക. 3000 ചതുരശ്ര അടി വിസ്തീർണമുള്ള ശാഖയുടെ ഉദ്ഘാടനം രാവിലെ 10 മണിക്ക് നടക്കും.
ഉദ്ഘാടനത്തിനു ശേഷം രാവിലെ 11 മുതൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകും. പ്രത്യേക ഓഫറുകളും ഡീലുകളും ആകർഷകമായ വിലയിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്നതിന് പേരുകേട്ട നെസ്റ്റോ ഗ്രൂപ്പിന്റെ മറ്റൊരു നാഴികക്കല്ലാണ് ഈ വിപുലീകരണമെന്നും പുതിയ ശാഖയിലേക്ക് എല്ലാ ഉപഭോക്താക്കളെയും ക്ഷണിക്കുന്നതായും മാനേജ്മെൻറ് അറിയിച്ചു.