രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടിയിൽ ബഹ്‌റൈൻ ഒഐസിസി പ്രതിഷേധം രേഖപ്പെടുത്തി
മനാമ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടും കേരളത്തിലെ യുവാക്കളുടെ ആവേശവുമായ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടിയിൽ ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അതിരാവിലെ വീട്ടിലെത്തി ഒരു കൊടും കുറ്റവാളിയെ അറസ്റ്റ് ചെയ്യുന്ന രീതിയിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റിനെ പിടിച്ചു കൊണ്ട് പോകുന്ന നടപടി അംഗീകരിക്കാനാവില്ല. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സവിശേഷത വിയോജിക്കുവാനും പ്രതിഷേധിക്കുവാനുമുള്ള അവകാശമാണ്. സർക്കാരിന്റെ കൊള്ളക്കും ജനദ്രോഹ നടപടികൾക്കുമേതിരെ പ്രതിഷേധിക്കുന്നവരെ മുഴുവൻ വായടപ്പിക്കുവാനുള്ള സർക്കാർ ശ്രമം വക വെച്ച് തരില്ലെന്നും സമരങ്ങളെ ഭയപ്പെടുന്ന പിണറായി വിജയന്റെ നടപടിയെ ശക്തമായി അപലപിക്കുന്നതായി ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.
രാഹുൽ എന്ന് കേട്ടാൽ നരേന്ദ്രമോദിയും പിണറായി വിജയനും ഒരു പോലെ പേടിക്കുന്നു -ഒഐസിസി
മനാമ: രാഹുൽ എന്ന് കേട്ടാൽ ഡൽഹിയിൽ നരേന്ദ്രമോദിക്ക് ഉണ്ടാകുന്ന അതേ അസ്വസ്ഥയാണ് കേരളത്തിൽ പിണറായി വിജയനും ഉണ്ടായിരിക്കുന്നത് എന്ന് ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം എന്നിവർ പ്രസ്താവനയിൽ കൂടി ആരോപിച്ചു.
രണ്ടു പേരും ഒരേ ദിശയിൽ ആണ് സഞ്ചരിച്ചു കൊണ്ട് ഇരിക്കുന്നത് എന്ന് പ്രതിഷേധങ്ങളെ നേരിടുന്ന രീതി നോക്കിയാൽ മനസ്സിലാകും. കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ നവകേരള സദസ്സിന്റെ പേരിൽ യൂത്ത്കോൺഗ്രസ്, കെ എസ് യൂ പ്രവർത്തകരെ അടിച്ചോതുക്കുകയും, കള്ളകേസ് എടുക്കുകയും ചെയ്ത നടപടികളിൽ പ്രതിഷേധം രേഖപ്പെടുത്താൻ സെക്രട്ടേറിയേറ്റ് മാർച്ച് നടത്തിയതിന്റെ പേരിൽ ആണ് അതിരാവിലെ വീട്ടിൽ അതിക്രമിച്ചു കയറി തീവ്രവാദികളെയും, ഭീകരവാദി കളെയും അറസ്റ്റ് ചെയ്യുന്ന രീതിയിൽ ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരാഴ്ച്ച കാലത്തിൽ അധികം തിരുവനന്തപുരത്ത് ഉണ്ടായിരിന്നിട്ടും, കഴിഞ്ഞ ദിവസം കൊല്ലത്തുനടന്ന സ്കൂൾ യോവജനോത്സവത്തിൽ പങ്കെടുത്തപ്പോളോ അറസ്റ്റ് ചെയ്യാതെ ഇരുന്നത്, സ്വന്തം അമ്മയുടെ മുന്നിൽ വച്ച് മകനെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്ന ത് കാണിക്കണം എന്ന ക്രൂരമായ മനസ്സിന്റെ ഉടമയായ മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ അനുസരിച്ചു മാത്രമാണ് പോലീസ് പ്രവർത്തിച്ചിട്ടുള്ളത്.
ഈ കേസിൽ ഒന്നാം പ്രതിയായ പ്രതിപക്ഷ നേതാവിനെയോ, എം എൽ എ മാരായ ഷാഫി പറമ്പിൽനെയോ, എം പി വിൻസന്റ് നെയോ അറസ്റ്റ് ചെയ്യാതെ നാലാം പ്രതി മാത്രമായ രാഹുൽ മാങ്കൂട്ടത്തിൽ നെ തിടുക്കത്തിൽ അറസ്റ്റ് ചെയ്തത് അദ്ദേഹത്തെ മുഖ്യമന്ത്രി എത്രമാത്രം പേടിക്കുന്നു എന്നുള്ളതിന് തെളിവാണ് എന്നും രാജു കല്ലുംപുറം, ബിനു കുന്നന്താനം എന്നിവർ ആരോപിച്ചു.