മനാമ: കുടുംബ സൗഹൃദവേദിയുടെ അദ്ലിയയിലെ ബാൻ സാങ് തായ് റെസ്റ്റാറന്റിൽ നടന്ന ക്രിസ്മമസ്, ന്യൂ ഇയർ ആഘോഷ പരിപാടിയിൽവെച്ച് ലൈറ്റ്സ് ഓഫ് കൈൻഡ്നസ് (സോഷ്യൽ അസിറ്റൻസ് ഡ്രൈവ്) സ്ഥാപകനായ സയ്യിദ് ഹനീഫിനെ മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്കാരത്തിനായിതിരഞ്ഞെടുത്തു.
അദ്ദേഹത്തിന്റെ വർഷങ്ങളായുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് പുരസ്കാരം. കോവിഡ് വ്യാപിച്ച സമയത്ത് കുറഞ്ഞ വരുമാനമുള്ള തൊഴിലാളികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിനായി അദ്ദേഹം 2020 മാർച്ചിൽ ആരംഭിച്ച ‘ലൈറ്റ്സ് ഓഫ് കൈൻഡ്നസ്’ സംരംഭത്തിൽനിന്ന് 1000 ദിവസത്തിനുള്ളിൽ 60,000ത്തിലധികം ആളുകൾക്ക് ഭക്ഷ്യവസ്തുക്കളുടെയും സുരക്ഷാ സാമഗ്രികളുടെയും മുടങ്ങാതെ വിതരണം ചെയ്തു.
കൂടാതെ ബഹ്റൈനിലെ നിർധനരായ ആളുകൾക്ക് ദിവസേന സൗജന്യ ഭക്ഷണ വിതരണത്തിലൂടെ ഈ സംരംഭംതുടരുന്നു.‘ബീറ്റ് ദ ഹീറ്റ്’, ‘ബീറ്റ് ദ കോൾഡ്’, ‘റീച്ച് ദ അൺറീച്ചഡ്’ എന്ന പേരുകളിലാണ് അദ്ദേഹത്തിന്റെ ഈ സംരംഭങ്ങൾ അറിയപ്പെടുന്നത്.